സിസിലിയിലെ ക്ലാരാമഠ സന്യാസിനികളുടെ ഏഴ് മഠങ്ങൾ ഒരൊറ്റ പോർട്ടലിൽ

സിസിലിയിലെ ക്ലാരാമഠ
സന്യാസിനികളുടെ
ഏഴ് മഠങ്ങൾ ഒരൊറ്റ
പോർട്ടലിൽ
വത്തിക്കാന്‍ : വിശുദ്ധ ക്ലാരയുടെ യഥാർത്ഥ നിയമാവലിയിലേക്ക് തിരിച്ചു വരാൻ വലിയ പ്രചോദനമായി ഇറ്റലിയിലെ മെസ്സീനയിൽ 15ആം നൂറ്റാണ്ടിൽ ജീവിച്ച ക്ലാരയുടെ പാവപ്പെട്ട സഭയിൽ (Poor Clares) നിന്നുള്ള വിശുദ്ധ എവ്സ്തോക്കിയ സ്മെരാൾദാ കതഫാത്തോയുടെ സന്യാസ സമൂഹങ്ങൾ ഒരുമിച്ച് ഒരു പോർട്ടലിൽ തങ്ങളുടെ ഏഴ് സന്യാസ മഠങ്ങളുടെ ചരിത്രവും ജീവിതവും വെബ്ബിൽ സമന്വയിപ്പിക്കുന്നു.
1956 നവംബർ 19 ന് ഔദ്യോഗീകമായി സ്ഥാപിച്ച ഫെഡറേഷനിലെ സന്യാസിനികൾ www.clarissedisicilia.it എന്ന പോർട്ടലിലാണ് എറീച്ചെ, അൽകാമോ, കാസ്തെൽബ്വോനോ, കൾത്താനിസെത്താ, മെസ്സീന, ബ്യാൻകാവില്ല, സാൻഗ്രിഗോറിയോ എന്നീ സന്യാസ മഠങ്ങളെക്കുറിച്ചും സന്യാസിനികളുടെ ജീവിതവും പ്രവർത്തനങ്ങളും വിവരിക്കുന്നത്. പോർട്ടലിന്റെ ഉപവിഭാഗങ്ങളിൽ പൊതുജനങ്ങൾക്ക് പങ്കെടുക്കാവുന്ന പ്രാർത്ഥനയുടെയും തിരുക്കർമ്മങ്ങളുടേയും സമയവിവരങ്ങളും ചരിത്രവും പ്രാദേശീക സമൂഹങ്ങളുമായുള്ള ബന്ധവും അറിയാൻ കഴിയും. കൂടാതെ ചിത്രങ്ങളിലൂടെ സന്യാസ ഭവനത്തിലെ ആവൃതിയും അവരുടെ അനുദിന ജീവിതവും നമുക്ക് ദൃശ്യമാക്കുകയും ചെയ്യുന്നു. കത്താനിയയിൽ 1220 ൽ ആണ് ആദ്യത്തെ മഠം സ്ഥാപിതമായത്. വിശുദ്ധ എവ്സ്തോക്കിയയുടെ അഴുകാത്ത ശരീരം സൂക്ഷിച്ചിട്ടുള്ള മെസ്സീനായിലെ മഠം 1223 ൽ സ്ഥാപിക്കപ്പെട്ടതുമാണ്.
Related
Related Articles
വാഴ്ത്തപ്പെട്ട ദേവസഹായംപിള്ള വിശുദ്ധപദവിയിലേക്ക്; തിരുക്കർമ്മങ്ങൾ 2022 മെയ് 15 ന്
വാഴ്ത്തപ്പെട്ട ദേവസഹായംപിള്ള വിശുദ്ധപദവിയിലേക്ക്; തിരുക്കർമ്മങ്ങൾ 2022മെയ് 15 ന് 300 വർഷത്തിനുശേഷം 2012 ഡിസംബർ 2-ന് കോട്ടാറിൽ വച്ചാണ് ദേവസഹായം പിള്ളയെ വാഴ്ത്തപ്പെട്ടവരുടെ പട്ടികയിലേക്ക് ഉയർത്തിയത്…
യുദ്ധമുഖങ്ങളില്‍ ക്രിസ്തുവിന്റെ കാരുണ്യമായ ഡോണ്‍ ഞോക്കി
ഫാദര്‍ വില്യം നെല്ലിക്കല്‍
വത്തിക്കാനിലെ വിശുദ്ധവാര തിരുക്കർമ്മങ്ങൾ…..
വത്തിക്കാനിലെ വിശുദ്ധവാര തിരുക്കർമ്മങ്ങൾ പാപ്പാ ഫ്രാൻസിസിന്റെ തിരുക്കർമ്മങ്ങൾ തത്സമയം സംപ്രേഷണം ചെയ്യപ്പെടും. ജനരഹിതമായ ‘ഓൺ-ലൈൻ’ തിരുക്കർമ്മാചരണം കോവിഡ്-19 മഹാമാരിയുടെ വർദ്ധിച്ച വ്യാപനവും