മികച്ച സ്ഥാപനത്തിനുള്ള അവാർഡ് *സെന്റ്* *ജോസഫ് ബോയ്സ് ഹോം *കരസ്ഥമാക്കി
മികച്ച സ്ഥാപനത്തിനുള്ള അവാർഡ്
സെന്റ്ജോസഫ് ബോയ്സ് ഹോം
കരസ്ഥമാക്കി
കൊച്ചി : കേരള സർക്കാരിന്റെ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നൽകുന്ന കോട്ടുവള്ളി ഗ്രാമ പഞ്ചായത്തിൻ കീഴിലുള്ള മികച്ച സ്ഥാപനത്തിനുള്ള അവാർഡ്” കൂനമ്മാവ് സെന്റ് ജോസഫ് ബോയ്സ് ഹോമിന് ലഭിച്ചു..2020-21 വർഷത്തിൽ കാർഷിക മേഖലയിൽ മികച്ച സംഭവനകൾ നൽകിയതിനാലാണ് ഈ അവാർഡിന് അർഹരായത്.
കർഷകദിനം ആയ ചിങ്ങം ഒന്നിനാണ് ഈ അവാർഡ് നൽകിയത്. അവാർഡ് ദാന കർമ്മം നിർവഹിച്ചത് ബഹുമാനപ്പെട്ട പ്രതിപക്ഷനേതാവ് വി. ഡി. സതീശൻ ആയിരുന്നു..കോട്ടുവള്ളി ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ ആണ് അവാർഡ് ദാനചടങ്ങുകൾ സംഘടിപ്പിച്ചത് .സംഗീത് അച്ചന്റെയും ബോയ്സ് ഹോമിലെ കുട്ടികളുടെയും കഠിനധ്വാനത്തിന് ലഭിക്കുന്ന ഏറ്റവും വലിയ ബഹുമതിയാണ് ഈ അവാർഡ്.. സംഗീത് അച്ചന്റെയും ബോയ്സ് ഹോമിലെ കുട്ടികളായ അരുൺ, സത്യാ നന്ദൻ,. ഗോഡ് വിൻ ജോർജ്. എന്നിവരുടെയും നേതൃത്വത്തിലാണ് കൃഷി നടത്തുന്നത്… കൃഷി ഓഫീസർ ആയ റൈഹാന, അസിസ്റ്റന്റ് ഓഫീസർ ആയ ഷിനു കെ. എസ്. എന്നിവരുടെ പരിപൂർണ്ണ പിന്തുണയും കൂടി ഉണ്ടായതു കൊണ്ടാണ് തങ്ങൾക്കു ഈ വിജയം കൈവരിക്കാൻ സാധിച്ചതെന്നു സംഗീത് അച്ചൻ പറഞ്ഞു…. വരാപ്പുഴ അതിരൂപതയുടെ സ്ഥാപനം ആണ് കൂനമാവിലുള്ള ഈ ബോയ്സ് ഹോം…