കോവിഡ് – 19 മഹാമാരിയിൽ ഉറ്റവരെ നഷ്ടപ്പെട്ട ESSS സ്വയം സഹായ സംഘാംഗങ്ങൾക്ക് സ്നേഹ സാന്ത്വനമേകി എറണാകുളം സോഷ്യൽ സർവ്വീസ് സൊസൈറ്റി.

 കോവിഡ് – 19 മഹാമാരിയിൽ ഉറ്റവരെ നഷ്ടപ്പെട്ട ESSS സ്വയം സഹായ സംഘാംഗങ്ങൾക്ക് സ്നേഹ സാന്ത്വനമേകി എറണാകുളം സോഷ്യൽ സർവ്വീസ് സൊസൈറ്റി.

കോവിഡ് – 19 മഹാമാരിയിൽ ഉറ്റവരെ

നഷ്ടപ്പെട്ട ESSS സ്വയം

സഹായ സംഘാംഗങ്ങൾക്ക് സ്നേഹ

സാന്ത്വനമേകി എറണാകുളം സോഷ്യൽ

സർവ്വീസ് സൊസൈറ്റി.

 

കൊച്ചി: കോവിഡ് മഹാമാരിമൂലം ലോകമെമ്പാടും ജീവൻ നഷ്ടപ്പെട്ട ലക്ഷക്കണക്കായ ആളുകളെ ഓർമ്മിച്ചുകൊണ്ട് , ലോകത്തെ ഈ മഹാമാരിയിൽ നിന്നും രക്ഷിക്കുവാൻ സ്വജീവൻ വെടിഞ്ഞ ആരോഗ്യ സന്നദ്ധ പ്രവർത്തകർക്ക് ആദരമർപ്പിച്ചു കൊണ്ട് … മഹാമാരി മൂലം ജീവൻ നഷ്ടപ്പെട്ട ESSS കുടുംബാംഗങ്ങൾക്ക് പ്രാർത്ഥനകളർപ്പിച്ചുകൊണ്ട് ഒരു മിനുറ്റ് മൗനം ആചരിച്ചു തുടങ്ങിയ സ്നേഹ സാന്ത്വനത്തിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കുള്ള ധനസഹായ വിതരണവും ഓണക്കിറ്റ് വിതരണവും എറണാകുളം MLA ശ്രീ. T J വിനോദ് നിർവ്വഹിച്ചു.

വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺസിഞ്ഞോർ മാത്യു ഇലഞ്ഞിമിറ്റം അധ്യക്ഷത വഹിച്ച ചടങ്ങിൽ ESSS ഡയറക്ടർ ഫാ. മാർട്ടിൻ അഴീക്കകത്ത് , അസിസ്റ്റൻറ് ഡയറക്ടർ ഫാ. ഫോസ്റ്റിൻ ഫെർണാണ്ടസ്, കൊച്ചി കോർപറേഷൻ കൗൺസിലർ മനു ജേക്കബ്, പാലാരിവട്ടം സെന്റ് വിൻസന്റ് ഡി പോൾ കോൺവെന്റ് സുപ്പീരിയർ സി. എൽസി കല്ലറക്കൽ SMdC, സി. ട്രീസ സിൽജി എന്നിവർ സംസാരിച്ചു.

സഹായ വിതരണത്തിനു ശേഷം പ്രത്യേക പ്രാർത്ഥനയും ഉണ്ടായിരുന്നു.

മരണമില്ലാത്ത ഓർമ്മകൾക്കു മുൻപിൽ ESSS കുടുംബത്തിൻറെ കോടി പ്രണാമം.

admin

Leave a Reply

Your email address will not be published. Required fields are marked *