സുഭിക്ഷ കേരളം സുരക്ഷാപദ്ധതിയുടെ ഭാഗമായി വരാപ്പുഴ അതിരൂപതയിൽ മുറ ഇനത്തിൽപ്പെട്ട പോത്ത് കുഞ്ഞുങ്ങളെ വിതരണം ചെയ്തു .

കൊച്ചി: വരാപ്പുഴ അതിരൂപത സുഭിക്ഷ കേരളം സുരക്ഷാ പദ്ധതിയുടെ ഭാഗമായി മൃഗപരിപാലനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ഹരിയാനയിൽ നിന്നും ഇറക്കുമതി ചെയ്തു 38 മുറ ഇനത്തിൽപ്പെട്ട പോത്തിൻ കുഞ്ഞുങ്ങളെവിതരണം ചെയ്തു. സുഭിക്ഷ കേരളം സുരക്ഷാ പദ്ധതിയുടെ ചെയർമാൻ മോൺസിഞ്ഞോർ .മാത്യു ഇലഞ്ഞിമിറ്റം വിതരണം ഉദ്ഘാടനം ചെയ്തു . മൃഗപരിപാലന പ്രൊജക്റ്റ് കൺവീനർ ഫാ. റോഷൻ കല്ലൂർ , ഫാ.ലിജോ പീറ്റർ എന്നിവർ നേതൃത്വം നൽകി.
നമ്മുടെ നാട്ടിൽ വിവിധതരത്തിലുള്ള കൃഷികളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് സുഭിക്ഷ കേരളം സുരക്ഷാപദ്ധതി, വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പിതാവ് ആരംഭിച്ചത് .നമ്മുടെ നാട്ടിലെ ജനങ്ങളെ ഭക്ഷ്യ സ്വയം പര്യാപ്തതയിലേക്ക് നയിക്കുക, തൊഴിൽ സ്ഥിരത ഉറപ്പാക്കുക എന്നിവ ഇതിൻറെ ലക്ഷ്യങ്ങളാണ് . മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് ഇനിയും മുറ ഇനത്തിൽപ്പെട്ട പോത്തിൻ കുഞ്ഞുങ്ങളെ വിതരണം ചെയ്യാൻ സാധിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ആവശ്യക്കാർ നിശ്ചിത തുക അഡ്വാൻസ് നൽകി ഓർഡർ നൽകുകയും,ബാക്കി പണം പോത്തിൻ കുഞ്ഞുങ്ങളെ കൈപ്പറ്റുമ്പോൾ നൽകേണ്ടതുമാണ് .
Related
Related Articles
കോട്ടപ്പുറം രൂപതയിലെ സന്യസ്തർക്കുള്ള എപ്പിസ്കോപ്പൽ വികാരിയായി ഫാദർ സെബാസ്റ്റ്യൻ ജെക്കോബി ഓ. എസ് .ജെ യെ ബിഷപ് ഡോ .ജോസഫ് കാരിക്കശ്ശേരി നിയമിച്ചു
കോട്ടപ്പുറം രൂപതയിലെ സന്യസ്തർക്കുള്ള എപ്പിസ്കോപ്പൽ വികാരിയായി ഫാദർ സെബാസ്റ്റ്യൻ ജെക്കോബി ഓ. എസ് .ജെ യെ ബിഷപ് ഡോ .ജോസഫ് കാരിക്കശ്ശേരി നിയമിച്ചു .ഒബ്ലാറ്റസ് ഓഫ് സെൻറ്
തുണി സഞ്ചി കയ്യിൽ കരുതിയാൽ സമ്മാനം കൂടെ പോരും
കൊച്ചി : നവംബർ 14 – ശിശുദിനത്തോടനുബന്ധിച്ചു വേറിട്ട പരിപാടിയുമായി എറണാകുളം ആശിഷ് സൂപ്പർ മെർക്കത്തോ. ഇന്നുമുതൽ പ്രകൃതി സൗഹൃദ ബാഗുമായി വന്ന് പർച്ചെയ്സ് ചെയ്യുന്ന കുട്ടികൾക്ക്
നീതി ഞങ്ങളുടെ അവകാശം
കൊച്ചി : വാളയാറിൽ ദുരൂഹ സാഹചര്യത്തിൽ ജീവൻ നഷ്ടപെട്ട പെൺകുട്ടികൾക്ക് നീതി ലഭിക്കണം എന്ന് ആവശ്യപ്പെട്ടു കെ .സി.വൈ .എം .ലാറ്റിൻ സംസ്ഥാന സമിതി എറണാകുളം വഞ്ചി