സുവിശേഷം സ്നേഹ പ്രവർത്തികളിലൂടെ പകരുക : ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ

കൊച്ചി : മാമോദിസ സ്വീകരിച്ച എല്ലാവരും മിഷനറിമാരാണെന്നും ഈ കാലഘട്ടത്തിനനുശ്രതമായി സുവിശേഷം സ്നേഹപ്രവർത്തികളിലൂടെ പകരുക നമ്മുടെ കടമയാണെന്നും വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ് ഡോ . ജോസഫ് കളത്തിപ്പറമ്പിൽ .

വരാപ്പുഴ അതിരൂപത പ്രൊക്ലമേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ മിഷനറിമാരുടെ സംഗമം ”മിസ്സിയോ 2019” എറണാകുളം ആശീർഭവനിൽ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .

ചടങ്ങിൽ വിവിധ ശുശ്രുഷകൾ ചെയ്യുന്ന ഫാ . ഫ്രാൻസിസ് ഡിക്രൂസ് ,കെ .ജെ .പീറ്റർ ഓച്ചന്തുരുത്ത്‌ ,ഗ്രേസി സൈമൺ നെട്ടൂർ എന്നിവരെ ആർച്ച്ബിഷപ് പൊന്നാട അണിയിച്ചു ആദരിച്ചു .

വികാർ ജനറൽ മോൺ . മാത്യു ഇലഞ്ഞിമറ്റം ,മോൺ . ജോസഫ് പടിയാരംപറമ്പിൽ , അതിരൂപത ഡയറക്ടർ ഫാ. .ഷൈൻ കാട്ടുപറമ്പിൽ ,സിസ്റ്റർ ബീന,ഗ്ലാൻസി വടശേരി ,അലക്സ് മുല്ലപ്പറമ്പിൽ ,തോമസ് ഇടയക്കുന്നം ,അനിൽ വിൽഫ്രഡ് ,പീറ്റർ തോമസ് ,ജോപ്പൻ മുള്ളൂർ എന്നിവർ പ്രസംഗിച്ചു .വരാപ്പുഴ അതിരൂപതയിലെ വിവിധ ഇടവകകളിൽ നിന്നും ആയിരത്തോളം പേർ ചടങ്ങിൽ പങ്കെടുത്തു.


No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<