സ്വകാര്യ ഐ.റ്റി.ഐകളിലെ ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് ഫീ-റീഇംബേഴ്‌സ്‌മെന്റിന് അപേക്ഷിക്കാം*

സർക്കാർ അംഗീകൃത സ്വകാര്യ ഐ.റ്റി.ഐ-കളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ഫീ-റീഇംബേഴ്‌സ്‌മെന്റ് സ്‌കീം 2019-20 നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു.
കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കാണ് സ്‌കോളർഷിപ്പ്. ഒരു വർഷത്തെ കോഴ്‌സിന് 10,000/- രൂപയും രണ്ടു വർഷത്തെ കോഴ്‌സിന് 20,000/- രൂപ യുമാണ് സ്‌കോളർഷിപ്പ് തുക. ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മതവിഭാഗത്തിലെ എട്ട് ലക്ഷം രൂപ വരെ  വാർഷിക      വരുമാനമുളള  എ.പി.എൽ. വിഭാഗത്തെയും പരിഗണിക്കും. പത്ത് ശതമാനം സ്‌കോളർഷിപ്പ് പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്. വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.   www.minoritywelfare.kerala.gov.in  എന്ന വകുപ്പിന്റെ വെബ്‌സൈറ്റിലൂടെ ഓൺ ലൈനായി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 21.  ഫോൺ: 0471 2302090,  2300524.


No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<