സൗഖ്യം പരിപൂർണ്ണമാകുന്നതുവരെ റോമിലെ ജെമെല്ലി പോളിക്ലിനിക്കിൽ തന്നെ പാപ്പാ ചിലവഴിക്കും.
ഫ്രാൻസിസ് പാപ്പാ കുറച്ചു ദിവസങ്ങൾ കൂടി ആശുപത്രിയിൽ കഴിയും
വത്തിക്കാന്‍ : സൗഖ്യം പരിപൂർണ്ണമാകുന്നതുവരെ റോമിലെ ജെമെല്ലി പോളിക്ലിനിക്കിൽ തന്നെ പാപ്പാ ചിലവഴിക്കും
ശസ്ത്രക്രിയയ്ക്കു ശേഷമുള്ള ചികിൽസകൾ പൂർത്തിയായെങ്കിലും മരുന്നുകളുടേയും പുന:സ്ഥാപനത്തിന്റെയും(rehabilitation) ശരിയായ ഫലം ലഭിക്കുന്നതിനായി കുറച്ചു ദിവസങ്ങൾ കൂടി ആശുപത്രിയിൽ തന്നെ വിശ്രമിക്കുമെന്നു പരിശുദ്ധ സിംഹാസനത്തിന്റെ മാധ്യമകാര്യാലയ ഡയറക്ടർ മത്തെയോ ബ്രൂണി അറിയിച്ചു.
പാപ്പായുടെ ആരോഗ്യത്തെ സംബന്ധിച്ച കാര്യങ്ങൾ വിശദീകരിക്കുന്ന അനുദിനമെഡിക്കൽ ബുള്ളറ്റിനിൽ, ഞായറാഴ്ച മദ്ധ്യാഹ്ന പ്രാർത്ഥനയ്ക്ക് മുമ്പായി ഫ്രാൻസിസ് പാപ്പാ അടുത്തുള്ള കാൻസർ വാർഡിലുള്ള രോഗികളെ അവരുടെ കുടുംബാംഗങ്ങളോടൊപ്പം സന്ദർശിച്ചു എന്നും അവരിൽ ചിലരോടൊപ്പമാണ് പാപ്പാ 10ആം നിലയിലെ ടെറസ്സിൽ ത്രികാല ജപത്തിനായി എത്തിയതെന്നും അറിയിച്ചു. പിന്നീടു ആ നിലയിലുള്ള രോഗികൾക്ക് ആശംസകളർപ്പിക്കുകയും ഡോക്ടർമാരോടും നേഴ്സുമാരോടും കുറച്ചു നേരം സംസാരിക്കുകയും ചെയ്തു. വൈകിട്ട് സ്വകാര്യ കപ്പേളയിൽ തന്റെ അനുദിന സഹായികളോടൊപ്പം ദിവ്യബലിയർപ്പിച്ചു. തന്റെ ചുറ്റുമുള്ളവരോടു ഫുട്ബോൾ മൽസരത്തിൽ അർജന്റീനയുടേയും ഇറ്റലിയുടേയും വിജയത്തിലുള്ള സന്തോഷം പങ്കുവച്ചതായും – കായിക വിനോദങ്ങളെക്കുറിച്ചും അതിന്റെ അർത്ഥത്തെയും മൂല്യങ്ങളെക്കുറിച്ചും കായിക വിനോദത്തിൽ ഏതു ഫലത്തേയും തോൽവിയേപ്പോലും അംഗീകരിക്കാനുള്ള കഴിവിനെ പാപ്പാ വിശദീകരിച്ചതായും രേഖപ്പെടുത്തിയിട്ടുണ്ട്.”ഇത്തരത്തിൽ മാത്രമേ, ജീവിതത്തിന്റെ ബുദ്ധിമുട്ടുകൾ അഭിമുഖീകരിക്കുമ്പോൾ ഒരാൾക്ക് എപ്പോഴും നേർവഴിയിലെത്താനും, നിരാശരാകാതെ പ്രത്യാശയോടും വിശ്വാസത്തോടും കൂടെ പോരാടാനും കഴിയൂ” എന്നും പാപ്പാ പറഞ്ഞത് അടിവരയിട്ടു കൊണ്ടാണ് ബുള്ളറ്റിൻ അവസാനിക്കുന്നത്.
Related Articles
സഭാവാര്‍ത്തകള്‍ – 20.08.23
സഭാവാര്‍ത്തകള്‍ – 20.08.23 വത്തിക്കാന്‍ വാര്‍ത്തകള്‍ അനീതിക്ക് മേല്‍ വിജയം നേടുന്നത് സ്‌നേഹം മാത്രം : ഫ്രാന്‍സിസ് പാപ്പാ സ്‌നേഹത്തിന്റെ അതുല്യമായ
ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം: പാപ്പായുടെ ബഹ്‌റൈൻ യാത്ര
ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം: പാപ്പായുടെ ബഹ്‌റൈൻ യാത്ര വത്തിക്കാന്‍ സിറ്റി : നവംബർ മൂന്ന് മുതൽ ആറുവരെ നീളുന്ന ഫ്രാൻസിസ് പാപ്പായുടെ ബഹ്റൈനിലേക്കുള്ള അപ്പസ്തോലിക യാത്രയുടെ
സിറിയ: കുട്ടികളുടെ മരണസംഖ്യ ഉയരുന്നു എന്ന് യൂണിസെഫ്
സിറിയ: കുട്ടികളുടെ മരണസംഖ്യ ഉയരുന്നു എന്ന് യൂണിസെഫ് സിറിയയുടെ വടക്കുപടിഞ്ഞാറൻ മേഖലയിൽ അക്രമങ്ങൾ വർദ്ധിച്ചതു മൂലം കുട്ടികളുടെ മരണസംഖ്യ ഉയരുന്നു. മധ്യ കിഴക്കൻ പ്രദേശത്തിനും വടക്കൻ