“ഹൃദയപൂർവ്വം ഒരു ഹലോ”

കൊച്ചി: വരാപ്പുഴ അതിരൂപതയിലെ തേവർകാട് തിരുഹൃദയ ഇടവകയിൽ മെയ് 03 ഞായറാഴ്ച ഇടവകയുടെ *”സൗഹൃദ കരുതൽ ദിന”* മായി ആചരിച്ചു. 21 കുടുംബയൂണിറ്റുകൾ ഉള്ള ഇടവകയിൽ ഓരോ യൂണിറ്റിലെയും കുടുംബാംഗങ്ങൾ മറ്റു യൂണിറ്റുകളിലെ കുടുംബാംഗങ്ങളെ ഫോണിൽ വിളിക്കുകയും സ്നേഹം പങ്കിടുകയും ചെയ്യുന്നു.
വിളിക്കുവാനുള്ള യൂണിറ്റിലെ എല്ലാ കുടുംബങ്ങളുടെയും പേരുകളും ഫോൺ നമ്പറുകളും നേരത്തെതന്നെ നൽകി. ലോക്ക് ഡൗൺ കാലത്തെ വിശേഷങ്ങൾ ആരായുകയും രോഗികളെ ആശ്വസിപ്പിക്കുകയും പ്രതീക്ഷയുടെ വാക്കുകൾ പങ്കിടുകയും ചെയ്തു കൊണ്ട് *”നന്മ നിറഞ്ഞ മറിയമേ”* എന്നുള്ള പ്രാർത്ഥനയോടെ സ്തുതി ചൊല്ലി ഫോൺ സംഭാഷണം അവസാനിപ്പിക്കുന്നു.
ദൈവാലയത്തിലും കുടുംബയോഗങ്ങളിലും ഒരുമിച്ചുകൂടൽ അനുവദനീയമല്ലാത്ത ഈ സാഹചര്യത്തിൽ, കുടുംബങ്ങൾ തമ്മിലുള്ള ബന്ധവും പരസ്പര സഹകരണവും ഉറപ്പിക്കുന്നതിനു വേണ്ടിയാണ് ഇപ്രകാരം ഒരു ദിവസം ആഘോഷിക്കുന്നതെന്ന് ഇതിന് നേതൃത്വം നൽകുന്ന കൈക്കാരൻമാരും കേന്ദ്രസമിതി ഭാരവാഹികളും വിവരിക്കുന്നു. 
ലോക്ക് ഡൗണിൻ്റെ നിരാശയിലും, മാനസിക പിരിമുറുക്കത്തിലും ആയിരിക്കുന്നവർക്കും, ആശ്വാസവാക്കുകൾ കാത്തിരിക്കുന്നവർക്കും പ്രാർത്ഥനാവശ്യങ്ങൾ പങ്കുവയ്ക്കാനുള്ള ഇടവക അംഗങ്ങൾക്കുമായി ഫോണിൽ സംസാരിക്കുവാനുള്ള പ്ലാറ്റ്ഫോം *”ഹൃദയപൂർവ്വം ഒരു ഹലോ”* കൂടി ഇടവകയിൽ ഒരുക്കിയിട്ടുണ്ട്.
ഇടവകാംഗങ്ങളായ വൈദികരും കോൺവെൻറിലെ സിസ്റ്റേഴ്സും, തേവർകാട് കാർമൽ
മെഡിക്കൽ സെൻ്ററിലെ
Dr. ത്യാഗരാജൻ,
Dr. മേരി ഗീത പോൾ
എന്നിവരും
കൗൺസിലിംഗിനു സഹായിക്കുന്നവരും
ഫോണിൽ ലഭ്യമായിരിക്കും. എന്ന് വികാരി ഫാ . ഷൈൻ കാട്ടുപറമ്പിൽ അറിയിച്ചു 

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<