ആത്മീയതയാണ് കുടുംബജീവിതത്തിൻ്റെ കരുത്ത് : മോൺ . മാത്യു ഇലഞ്ഞിമിറ്റം

by admin | November 16, 2019 1:18 pm

കൊച്ചി :  കുടുംബജീവിതത്തെ മുന്നോട്ട് നയിക്കുന്ന ഏറ്റവും പ്രധാന ഘടകം ആത്മീയതയാണ് എന്നും പ്രാർത്ഥനയെ മാറ്റിവെച്ചുകൊണ്ടുള്ള ജീവിതത്തെ പറ്റി ഒരു ക്രിസ്‌തീയ വിശ്വാസിക്ക് ചിന്തിക്കാനാകില്ലെന്നും വരാപ്പുഴ അതിരൂപത വികാർ ജനറൽ, മോൺ . മാത്യു ഇലഞ്ഞിമിറ്റം .

മദർ തെരേസ അൽമായ സഭയുടെ അംഗങ്ങൾക്കായുള്ള ദേശീയ വാർഷിക ധ്യാനം എറണാകുളം ജില്ലയിലെ മഞ്ഞുമ്മലിൽ വച്ച് ഉത്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബ ജീവിതത്തിൽ പ്രാർത്ഥനയുടെ പ്രാധാന്യത്തെ പറ്റിയും സാഹോദര്യ ഐക്യത്തിന്റെ ആവശ്യകതയെ പറ്റിയും അദ്ദേഹം വിശ്വാസികളെ ഓർമപ്പെടുത്തി .

മദർ തെരേസ അൽമായ സഭയുടെ അന്തർ ദേശീയ ആത്മീയ പിതാവ് ഫാ. സെബാസ്റ്റ്യൻ വാഴക്കാലയിൽ ആണ് ധ്യാന പ്രഭാഷകൻ . 3 ദിവസം നീണ്ടു നിൽക്കുന്ന ധ്യാന പരിപാടികൾക്ക് നേതൃത്വം നൽകുന്നത് അൽമായ സഭാ അംഗങ്ങൾ തന്നെയാണ് . .ഭാരതത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വന്നിട്ടുള്ള 200 ലധികം അംഗങ്ങൾ മദർ തെരേസയുടെ ആത്മീയ ജീവിതത്തിൽ നിന്ന് കൂടുതൽ പ്രചോദനം ഉൾക്കൊണ്ടാണ് ഈ പരിപാടിക്ക് എത്തിയിട്ടുള്ളത് .

ചടങ്ങിൽ ഫാ. അഗ്നീലോ ബർബോസ ( നാഗ്പ്പൂർ ) ഫാ.സോജൻ മാളിയേക്കൽ ,ബ്ര .ജസ്റ്റിൻ , ബ്ര. മർഫി മാതിരപ്പിള്ളി തുടങ്ങിയവർ പ്രസംഗിച്ചു . നവംബർ 17 ഞായറാഴ്ചയാണ് ധ്യാനം സമാപിക്കുക

Share this:

Source URL: https://keralavani.com/%e0%b4%86%e0%b4%a4%e0%b5%8d%e0%b4%ae%e0%b5%80%e0%b4%af%e0%b4%a4%e0%b4%af%e0%b4%be%e0%b4%a3%e0%b5%8d-%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82%e0%b4%ac%e0%b4%9c%e0%b5%80%e0%b4%b5%e0%b4%bf%e0%b4%a4/