ലത്തീന്‍ സമുദായത്തിന്‍റെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മീഷനെ നിയമിക്കുന്നില്ലെങ്കില്‍ പ്രക്ഷോഭം ആരംഭിക്കും
കൊച്ചി : 12 രൂപതകളിലായി വ്യാപിച്ചുകിടക്കുന്ന കേരളത്തിലെ ലത്തീന്‍ കത്തോലിക്കര്‍ കൂടുതലും തീരപ്രദേശത്ത് താമസിക്കുന്നവരും സാമൂഹികമായും, സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോക്കാവസ്ഥയിലുള്ളവരുമാണ്. എന്നാല്‍, ഈ വിഭാഗത്തിന്‍റെ പിന്നോക്കാവസ്ഥ പഠിക്കുന്നത് സംബന്ധിച്ച് പ്രത്യേകമായി യാതൊരു നടപടികളും, ഇതുവരെ കേരളത്തില്‍ ഉണ്ടായിട്ടില്ല.
വിഭ്യാഭ്യാസം, തൊഴില്‍, സര്‍ക്കാര്‍ ഉദ്യോഗങ്ങളിലെ പങ്കാളിത്തം, സാമ്പത്തികാവസ്ഥ, ജലലഭ്യത, വാസസ്ഥലം- അടിസ്ഥാന സൗകര്യങ്ങള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങളിളെ പങ്കാളിത്തം, വിദ്യാഭ്യാസ മേഖലകളിലെ സംവരണം – അപര്യാപ്തയും നഷ്ടവും എന്നീ വിഷയങ്ങളില്‍ പഠനം ആവശ്യപ്പെട്ട കെ എല്‍ സി എ യുടെ അഭ്യര്‍ത്ഥന മാനിച്ചാണ് പി ടി തോമസ് എം എല്‍ എ വിഷയം നിയമസഭയില്‍ ഉന്നയിച്ചത്. എന്നാല്‍ ് അനുകൂലമല്ലാത്ത പ്രതികരണമാണ് മന്ത്രി എ കെ ബാലന്‍ നിയമസഭയില്‍ അറിയിച്ചത്.
കാര്യങ്ങള്‍ മനസ്സിലാക്കാതെയാണ് മന്ത്രി പ്രതികരിച്ചതെന്ന് കെ എല്‍ സി എ ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
ആര്‍ട്സ് & സയന്‍സ് കോഴുസുകള്‍ക്കും പി ജി കോഴ്സുകള്‍ക്കും ലത്തീന്‍, ആംഗ്ളോ ഇന്ത്യന്‍, എസ് ഐ യു സി എന്നിവര്‍ക്കെല്ലാവര്‍ക്കും കൂടി ഒരു ശതമാനം സംവരണം ഉണ്ടെന്ന് പറഞ്ഞത് തന്നെ പരിഹസിക്കലാണ്. 100 സീറ്റുകള്‍ പോലുമില്ലാത്ത പി ജി കോഴ്സുകള്‍ക്ക് ഈ മുന്ന് വിഭാഗത്തിനും കൂടി ഒരു ശതമാനം സംവരണം എങ്ങനെ ലഭിക്കുന്നമെന്നും മന്ത്രി വ്യക്തമാക്കണം.
ഭൂഗര്‍ഭജലവകുപ്പിലെ മെഷ്യനിസ്റ്റ്, മെഡിക്കല്‍ വിദ്യാഭ്യാസത്തിലെ അസിസ്റ്റന്‍റ് പ്രൊഫസര്‍, ഇലക്ട്രോണിക്സ് വിഭാഗത്തിലെ അസിസ്റ്റന്‍റ് പ്രൊഫസര്‍, ഡയാലിസിസ് ലാബ് അസിസ്റ്റന്‍റ് തസ്തിക, ബോട്ടണി ലക്ചറര്‍ തസ്തിക, അസിസ്റ്റന്‍റ് ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ തസ്തിക, കോപ്പറേറ്റീവ് കണ്‍സ്യൂമര്‍ ഫേഡിലെ ജൂനിയര്‍ സൂപ്രണ്ട് തസ്തിക, മെക്കാനിക്കല്‍ എഡ്യൂക്കേഷന്‍ വകുപ്പിലെ വര്‍ക്ക് ഷോപ്പ് ഇന്‍സ്ട്രക്ര്‍ തസ്തിക, പോലീസ് കോണ്‍സ്റ്റബിള്‍ തസ്തിക, അക്കൗണ്ട്സ് ഓഫീസര്‍ തസ്തിക, ജലഗതാഗത വകുപ്പില്‍ പെയിന്‍റര്‍ തസ്തിക, സിവില്‍ സപ്ല്ളൈസ് വകുപ്പില്‍ എല്‍ഡി ടൈപ്പിസ്റ്റ് തസ്തിക, കയര്‍ കോര്‍പ്പറേഷനില്‍ മാനേജര്‍ തസ്തിക, ഗ്രേഡ് 2 സ്റ്റാഫ് നേഴ്സ് തസ്തിക, ബോട്ട് ഡ്രൈവര്‍ തസ്തികളില്‍ ലത്തീന്‍കത്തോലിക്കരുടെ എണ്ണം സഹിതമാണ് വിഷയം ഉന്നയിച്ചത്.
നിയമനാവസരങ്ങളുടെ കാര്യത്തില്‍ പട്ടികജാതി വിഭാഗത്തെക്കാള്‍ നഷ്ടമാണ് കേരളത്തിലെ ലത്തീന്‍ സമുദായത്തിനുണ്ടായിട്ടുള്ളത്. വിഷയം പഠിക്കാന്‍ സര്‍ക്കാര്‍ ീരുമാനം ഉണ്ടായില്ലെങ്കില്‍ ഡിസംബര്‍ 1 ന് നെയ്യാറ്റിന്‍കരയില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ സമരപരിപാടികള്‍ പ്രഖ്യാപിക്കുമെന്ന് സംസ്ഥാന പ്രസിഡന്‍റ് ആന്‍റണി നെറോണ, ജനറല്‍ സെക്രട്ടറി അഡ്വ. ഷെറി ജെ തോമസ് എന്നിവര്‍ അറിയിച്ചു.