ആദിമസഭയിലെ ഭൂഗർഭ കല്ലറ- പുനരുത്ഥാന പ്രത്യാശയുടെ സജീവസാക്ഷ്യങ്ങൾ

by admin | November 21, 2019 4:05 pm

ഭൂഗർഭ കല്ലറകൾ അഥവാ ശ്മശാനഗുഹകൾ ആരംഭ ദശയിൽ പ്രാചീന ക്രൈസ്തവ-അക്രൈസ്തവ സെമിത്തേരികളായിരുന്നു . അവിടെ ക്രൈസ്തവ -അക്രൈസ്തവ മൃതദേഹങ്ങൾ സമാന്തരമായി അടക്കം ചെയ്തിരുന്നു . രണ്ടാം നൂറ്റാണ്ടുമുതൽഅഞ്ചാം നൂറ്റാണ്ടുവരെ ആയിരുന്നു ക്രിസ്ത്യൻ ഭൂഗർഭ കല്ലറയുടെ കാലഘട്ടം.ആരംഭത്തിൽ ഭൂഗർഭ കല്ലറകൾ രക്തസാക്ഷികളടക്കം സകല മരിച്ചക്രൈസ്തവരുടെയും മൃതസംസ്ക്കാരശുശ്രുഷകൾ നടത്താനും മൃതദേഹം അടക്കംചെയ്യാനും തുടർന്ന് പരേത അനുസ്മരണകൾ നടത്താനുമുള്ള സ്ഥലങ്ങളായിരുന്നു.

 എന്നാൽ മൂന്നാം നൂറ്റാണ്ടിൽ മതപീഡനം ശക്തമായപ്പോൾ ദിവ്യബലിഅർപ്പിക്കാനുള്ള അഭയകേന്ദ്രങ്ങളായി ഇവ മാറി .എന്നിരുന്നാലും ശ്‌മശാനഗുഹകൾ മതമർദ്ദനം ഭയന്ന് ആദിമ ക്രൈസ്തവരുടെ ആരാധനയ്ക്കുള്ള ഒളിയിടമായിരുന്നു എന്ന് പറയുന്നത് തികച്ചും കാല്പനികമാണ്‌, മറിച്ചു അവ
ടെക്‌സാസ് സർവ്വകലാശാലയിലെ മൈക്കിൾ വൈറ്റ് പറയുന്നതുപോലെ പരേത അനുസ്മരണകൾ നടത്താനും പ്രാർത്ഥിക്കാനും മരണത്തോടനുബന്ധിച്ചുള്ള
സ്നേഹവിരുന്ന് നടത്താനുമുള്ള ഒത്തുകൂടലിന്റെ വേദികൾ ആയിരുന്നു.

ആദിമക്രൈസ്തവസമൂഹം, നിരന്തരം വേട്ടയാടപ്പെട്ടപ്പോൾ തങ്ങളുടെ വിശ്വാസപ്രചാരണത്തിനായി അവർ പ്രതീകങ്ങളും ബിംബങ്ങളും ഉപയോഗിച്ചുതുടങ്ങി. ശ്‌മശാന ഗർത്തങ്ങളുടെ  ഭിത്തികളിലും കുഴിമാടങ്ങളുടെ കൽപലകകളിലും അവർ ഈ വിശാസത്തിന്റെ മുദ്രകളും അടയാളങ്ങളുംആലേഖനം ചെയ്തു . ശ്‌മശാന ഗർത്തങ്ങളിലേക്ക് കടന്നുവരുന്ന ഓരോവ്യക്തിക്കും ഈ മുദ്രകളും ബിംബങ്ങളും പ്രതീകങ്ങളും ഒളിമങ്ങാത്തവിശ്വസത്തിന്റെ സജീവ സാക്ഷ്യങ്ങളായിരുന്നു . അവിടെ ആലേഖനം ചെയ്യപ്പെട്ട ചില പ്രതീകങ്ങൾ ആയിരുന്നു .മയിലും ക്രിസ്തുവിന്റെ ചിതായുര മുദ്രയും പിന്നെ നല്ല ഇടയന്റെ ചിത്രവും.

ഭൂഗർഭ കല്ലറകളിൽ മുദ്രണം ചെയ്തിരുന്ന
മയിലിന്റെ പ്രതീകം അനശ്വരതയുടെ അടയാളമായിരുന്നു .കാരണം മയിലിന്റെചർമ്മത്തിനും തൂവലുകൾക്കും നാശമില്ലെന്ന് അവർ വിശ്വസിച്ചിരുന്നു . ആകയാൽമയിൽ എന്ന ബിംബം ആദിമ ക്രൈസ്തവരേ സംബന്ധിച്ചു അനശ്വരതയുടെ,മരണാനന്തര ജീവിതത്തിന്റെ പ്രതീകം മായിരുന്നു.

യേശുക്രിസ്തുവിന്റെചിതായുരമുദ്രയുടെ പ്രത്യേകത ആ ചിത്രത്തിൽ ക്രിസ്തു എന്നർത്ഥമുള്ള ക്രിസ്തോസ് എന്ന വാക്കിലെ അക്ഷരങ്ങളുടെ സാന്നിദ്ധ്യമായിരുന്നു .ആകയാൽഈ മുദ്രചാർത്തപ്പെട്ടിരുന്ന ഭൂഗർഭ കല്ലറകൾ ക്രിസ്തിയാനിയുടേതാണെന്ന് എളുപ്പത്തിൽ തിരിച്ചറിയാൻ സഹായകമായിരുന്നു.മത്സ്യത്തിന്റെ ചിത്രവുംആദിമസഭയിൽ ക്രിസ്തുവിന്റെ പ്രതീകമായി ഉപയോഗിച്ചിരുന്നു.

ഫാ.ആൻ്റണി കരിപ്പാട്ട്

Share this:

Source URL: https://keralavani.com/%e0%b4%86%e0%b4%a6%e0%b4%bf%e0%b4%ae%e0%b4%b8%e0%b4%ad%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ad%e0%b5%82%e0%b4%97%e0%b5%bc%e0%b4%ad-%e0%b4%95%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%b1-%e0%b4%aa/