സഭാവാര്‍ത്തകള്‍ – 10.09.23

by admin | September 7, 2023 9:32 am

 

 

സഭാവാര്‍ത്തകള്‍ – 10.09.23

 

 

 

വത്തിക്കാൻ വാർത്തകൾ

എളിമയുള്ള ഹൃദയങ്ങളാണ് കർത്താവ് തേടുന്നത് : ഫ്രാൻസിസ് പാപ്പാ.

വത്തിക്കാന്‍ സിറ്റി : ലോകത്തിന്റെ ശ്രദ്ധയല്ല, തന്നെ ആഗ്രഹിക്കുന്നവരുടെ നിഷ്കളങ്കഹൃദയങ്ങളാണ് കർത്താവ് തേടുന്നതെന്ന് ഫ്രാൻസിസ് പാപ്പാ. സെപ്റ്റംബർ 6 ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചയിൽ സാമുവലിന്റെ പുസ്തകം പതിനാറാം അധ്യായത്തിൽ, ബാഹ്യരൂപം മാത്രമല്ല, ഹൃദയം കൂടി കാണുന്ന ദൈവത്തെക്കുറിച്ച് പറയുന്ന വിശുദ്ധഗ്രന്ഥഭാഗത്തെ  ആസ്പദമാക്കി സംസാരിച്ചതിനുശേഷ
മാണ് ഇത്തരമൊരു സന്ദേശം പാപ്പാ ട്വിറ്ററിൽ കുറിച്ചത്.

മറ്റുള്ളവർക്ക് മുന്നിൽ കാണപ്പെടാതെയും, മറ്റുള്ളവരെ തന്റെ കാൽക്കീഴിലാക്കാതെയും, അവിടുത്തെ ആഗ്രഹിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നവരുടെ എളിമയുള്ള ഹൃദയമാണ് ദൈവം തേടുന്നത്” എന്നായിരുന്നു പാപ്പായുടെ സന്ദേശത്തിന്റെ പൂർണ്ണരൂപം.

 

അതിരൂപത വാർത്തകൾ

ക്ലീൻ കൊച്ചി പദ്ധതിക്ക് തുടക്കം കുറിച്ച് വരാപ്പുഴ അതിരൂപത കുടുംബയൂണിറ്റുകൾ-വലിച്ചെറിയൽ സംസ്കാരം ഉപേക്ഷിക്കണമെന്ന് ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിൽ

കൊച്ചി : വരാപ്പുഴ അതിരൂപത കുടുംബ യൂണിറ്റുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ക്ലീൻ കൊച്ചി പ്രോഗ്രാം വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ.ജോസഫ് കളത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. തിരക്കുനിറഞ്ഞ ഇന്നത്തെ കാലഘട്ടത്തിൽ മാലിന്യ സംസ്കരണത്തിന് താല്പര്യം കാട്ടാതെ അവശിഷ്ടങ്ങൾ വലിച്ചെറിയുന്ന സംസ്കാരം നാം പാടെ ഉപേക്ഷിക്കണമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത ആർച്ച്ബിഷപ്പ് പറഞ്ഞു. കൊച്ചി മേയർ അഡ്വ. എം അനിൽകുമാർ മുഖ്യാതിഥിയായി പങ്കെടുത്തു. കൊച്ചി നഗരസഭ നടത്തുന്ന എല്ലാ മാലിന്യ സംസ്കരണ ശുചീകരണ പരിപാടികളിലും വിലയേറിയ സംഭാവനകളേകുന്ന വരാപ്പുഴ അതിരൂപതയെ പ്രത്യേകമായി അദ്ദേഹം പ്രശംസിച്ചു.  യോഗാനന്തരം മെത്രാസന മന്ദിരത്തിൽ അഭിവന്ദ്യ മെത്രാപ്പോലീത്ത വൃക്ഷത്തൈ നട്ടു.  തുടർന്ന് അതിരൂപതയിലെ വിവിധ ഇടവകകളിൽ നിന്ന് വന്ന 500 ഓളം വാളണ്ടിയർമാരുടെ നേതൃത്വത്തിൽ കൊച്ചി മറൈൻഡ്രൈവ്, ഹൈക്കോർട്ട് പരിസരങ്ങൾ വൃത്തിയാക്കി.

 

രാജ്യത്തിന്റെ അഭിമാനമായ ശ്രീ. ഷിജു ജി. തോമസിന് ഇടവകയുടെ ആദരം സമർപ്പിച്ചു.

കൊച്ചി :  ചന്ദ്രയാൻ 3 ദൗത്യത്തിൽ നേതൃത്വം നൽകിയ മരട് സെന്റ് മേരി മാഗ്ദലിൻ ചർച്ച് ഇടവകാംഗവും രാജ്യത്തിന്റെ അഭിമാനവുമായ ശ്രീ. ഷിജു ജി. തോമസിന് ഇടവകയുടെ ആദരം സമർപ്പിച്ചു. വികാരി ഫാ. ഷൈജു  അദ്ദേഹത്തെ പൊന്നാട അണിയിക്കുകയും സഹവികാരി  ഫാ .എബിന്‍ പ്രശസ്തി ഫലകം സമ്മാനിക്കുകയും ചെയ്തു.. ചന്ദ്രയാൻ 3 ന്റെ റോക്കറ്റിന്റെ stage seperation system ഡിസൈൻ ചെയ്ത് നിർമ്മിച്ച് നൽകാനും ചന്ദ്രനിലെ ഉഷ്മാവ് അളക്കാനുള്ള Payload ആയ CHASTE നിർമ്മിച്ച് നൽകുകയും ചന്ദ്രോപരിതലത്തിൽ അത് ഓപ്പറേറ്റ് ചെയ്യാൻ നേതൃത്വം നൽകുകയും ചെയ്തു. ശ്രീ. ഷിജു ഇപ്പോൾ VSSC ലെ Staging systems and mechanical division ന്റെ Head ആയി സേവനം ചെയ്യുന്നു.

 

വല്ലാര്‍പാടം മരിയന്‍ തീര്‍ത്ഥാടനം സെപ്റ്റംബര്‍ 10-ന്

കൊച്ചി :   വല്ലാര്‍പാടം ബസിലിക്കയില്‍ ഈ വര്‍ഷത്തെ മരിയന്‍ തീര്‍ത്ഥാടനം സെപ്റ്റംബര്‍
10-ന് തുടങ്ങും. കിഴക്കന്‍ മേഖലാ തീര്‍ത്ഥാടന പതാകയുടെ പ്രയാണം എറണാകുളം സെന്റ്. ഫ്രാന്‍സിസ് അസ്സീസി കത്തീഡ്രലില്‍ മൂന്നുമണിക്ക് വരാപ്പുഴ അതിരൂപത ആര്‍ച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്യും.

പടിഞ്ഞാറന്‍ മേഖലാ ദീപശിഖാ പ്രയാണം വൈപ്പിന്‍-വല്ലാര്‍പാടം ജങ്ഷനില്‍ 3.30-ന് വരാപ്പുഴ അതിരൂപത വികാര്‍ ജനറല്‍ മോണ്‍. മാത്യു ഇലഞ്ഞിമറ്റം ഉദ്ഘാടനം ചെയ്യും. വല്ലാര്‍ പാടത്തിന്റെ ഇരുവശങ്ങളില്‍നിന്നും വരുന്ന തീര്‍ത്ഥാടകരെ വല്ലാര്‍പാടം ബസിലിക്ക റെക്ടര്‍ ഫാ. ആന്റണി വാലുങ്കല്‍ ദേവാലയനടയില്‍ സ്വീകരിക്കും. 4.30-ന് ആര്‍ച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ പൊന്തിഫിക്കല്‍ ദിവ്യബലി അര്‍പ്പിക്കും. തുടര്‍ന്ന് വിശ്വാസികളെ ആര്‍ച്ച്ബിഷപ്പ് വല്ലാര്‍പാടത്തമ്മയ്ക്ക് അടിമ സമര്‍പ്പിക്കും.

ഫാ. എബ്രഹാം കടിയക്കുഴി നയിക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷന്‍  സെപ്റ്റംബര്‍ 11 മുതല്‍ 15  വരെയും വല്ലാര്‍പാടത്തമ്മയുടെ തിരുനാള്‍സെപ്റ്റംബര്‍ 16 മുതല്‍ 24 വരെ ആഘോഷിക്കും.

 

 

Share this:

Source URL: https://keralavani.com/%e0%b4%8e%e0%b4%b3%e0%b4%bf%e0%b4%ae%e0%b4%af%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%b9%e0%b5%83%e0%b4%a6%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%be%e0%b4%a3%e0%b5%8d-%e0%b4%95%e0%b5%bc/