വല്ലാർപാടം ബൈബിൾ കൺവെൻഷന് തുടക്കമായി
വല്ലാർപാടം ബൈബിൾ കൺവെൻഷന് തുടക്കമായി.
കൊച്ചി. സ്വാർത്ഥത വെടിഞ്ഞ് ദൈവഹിതമറിഞ്ഞ് ജീവിക്കുന്നതാണ് യഥാർത്ഥ കത്തോലിക്ക വിശ്വാസിയുടെ കടമയെന്ന് വരാപ്പുഴ അതിരൂപത വികാരി ജനറാൾ മോൺസിഞ്ഞോർ മാത്യൂ കല്ലിങ്കൽ ആഹ്വാനം ചെയ്തു. ചരിത്രപ്രസിദ്ധമായ വല്ലാർപാടം ബസിലിക്കയിൽ പരിശുദ്ധ വല്ലാർപാടത്തമ്മയുടെ തിരുനാളിന് ഒരുക്കമായുളള ബൈബിൾ കൺവെൻഷൻ റോസറി പാർക്കിലെ അൾത്താരയിൽ ഉത്ഘാടനം ചെയ്ത് കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അഞ്ചു ദിവസം നീണ്ടു നില്ക്കുന്ന കൺവെൻഷൻ 15ന് സമാപിക്കും. ,ഫാ.എബ്രഹാം കടിയക്കുഴി, ബ്രദർ സാബു ആറുതൊട്ടിയിൽ എന്നിവർ വചനസന്ദേശം നല്കും. ദിവസവും വൈകിട്ട് 4.30 മുതൽ രാത്രി 9 മണി വരേയാണ് വചന ശുശ്രൂഷ.
ഈ വർഷത്തെ പരിശുദ്ധ വല്ലാർപാടത്തമ്മയുടെ തിരുനാളിന് 16ന് ശനിയാഴ്ച്ച വൈകീട്ട് 5.30ന് കോട്ടപ്പുറം രൂപത ബിഷപ്പ് എമിരിത്തൂസ് റൈറ്റ് റവ.ഡോ.ജോസഫ് കാരിക്കശ്ശേരി പതാക ഉയർത്തുന്നതോടെ ആരംഭമാകും. തിരുനാൾ സെപ്റ്റംബർ 24 ന് സമാപിക്കും.