കേരള വാണിയുടെ ബൈബിൾ ഡയറി 2024 പ്രകാശനം ചെയ്തു.

കേരള വാണിയുടെ ബൈബിൾ ഡയറി 2024 പ്രകാശനം ചെയ്തു.
വരാപ്പുഴ അതിരൂപത കേരളവാണി പബ്ലിക്കേഷന്റെ നേതൃത്വത്തിൽ കേരളത്തിലെ ലാറ്റിൻ രൂപതയിലെ വൈദികർ ചേർന്ന് എഴുതിയ അനുദിന ദിവ്യബലിയർപണത്തിലെ വായനകളും സുവിശേഷ വിചിന്തനവും ഉൾകൊള്ളുന്ന 2024 ലെ ബൈബിൾ ഡയറി വല്ലാർപാടം മരിയൻ തീർഥാടന സമാപനത്തിൽ വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് മോസ്റ്റ്. റവ. ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പിതാവ് പ്രകാശനം ചെയ്തു. ആദ്യ കോപ്പി വല്ലാർപ്പാടം റെക്ടർ റവ. ഡോ. ആന്റണി വാലുങ്കൽ ഏറ്റുവാങ്ങി. വചനം കൂടുതൽ ആഴത്തിൽ ഗ്രഹിക്കുവാൻ സാധിക്കുന്ന സുവിശേഷ വിചിന്തനങ്ങളും ഞായറാഴ്ചകളിലെയും വിശേഷ ദിവസങ്ങളിലെയും വിശ്വാസികളുടെ പ്രാർത്ഥനകളും ഉൾകൊള്ളുന്നതാണ് ബൈബിൾ ഡയറി. 528 പേജുകൾ ഉള്ള പ്രസ്തുത ബൈബിൾ ഡയറിയുടെ വില 220/- രൂപയാണ്.