ചരിത്ര രേഖകളുടെ പരിപാലനം നമ്മുടെ കടമ : ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ

by admin | June 13, 2023 10:37 am

ചരിത്ര രേഖകളുടെ പരിപാലനം

നമ്മുടെ കടമ : ആർച്ച്

ബിഷപ്പ് ഡോ. ജോസഫ്

കളത്തിപ്പറമ്പിൽ.

 

കൊച്ചി :ചരിത്ര രേഖകളുടെ സംരക്ഷണവും പുരാതന വസ്തുക്കളുടെ പരിപാലനവും നമ്മുടെ കടമയാണെന്ന് വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പറഞ്ഞു. വരാപ്പുഴ അതിരൂപത ആർകൈവ്സ് – ന്റെ ഭാഗമായി ആരംഭിച്ച കൺസർവേഷൻ ലാബിന്റെ ഉദ്ഘാടനവും ആശീർവാദവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൈതൃകമായ പാരമ്പര്യങ്ങൾ പേറുന്ന അതിരൂപതയുടെ ചരിത്രത്തിന്റെ വേരുകൾ തേടിയുള്ള സഞ്ചാരത്തിന് ഏറെ ഗുണപ്രദമാണ് പുതുതായി ആരംഭിച്ച കൺസർവേഷൻ ലാബ് എന്ന് ആർച്ച്ബിഷപ് കൂട്ടിച്ചേർത്തു.

അതിരൂപത വികാർ ജനറൽമാരായ മോൺ മാത്യു കല്ലിങ്കൽ, മാത്യു ഇലഞ്ഞിമറ്റം, ചാൻസലർ ഫാ.എബിജിൻ അറക്കൽ, പ്രൊക്യുറേറ്റർ ഫാ.മാത്യു സോജൻ മാളിയേക്കൽ, ചരിത്രകാരനും ഗവേഷക അധ്യാപകനുമായ ഡോ.പി ജെ ചെറിയാൻ,ചരിത്ര ഗവേഷകൻ സത്യജിത്ത് ഐബിൻ, ആർട്സ് ആൻഡ് കൾച്ചറൽ കമ്മീഷൻ ഡയറക്ടർ ഫാ. അൽഫോൻസ് പനക്കൽ എന്നിവർ പ്രസംഗിച്ചു.

അതിരൂപതയെ സംബന്ധിച്ച പുരാതനമായ ചരിത്രരേഖകളും വിലപ്പെട്ട രേഖകളും സൂക്ഷിച്ചിരിക്കുന്ന ആർകൈവ്സ് ന്റെയും ആർട്സ് ആൻഡ് കൾച്ചറൽ കമ്മീഷന്റേയും നേതൃത്വത്തിൽ അനുബന്ധപദ്ധതികൾ ആവിഷ്ക്കരിക്കും.

ചടങ്ങിൽ പ്രമുഖ ചരിത്രകാരന്മാരും ഗവേഷണ വിദ്യാർത്ഥികളും പങ്കെടുത്തു.

Share this:

Source URL: https://keralavani.com/%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0-%e0%b4%b0%e0%b5%87%e0%b4%96%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%aa%e0%b4%be%e0%b4%b2%e0%b4%a8%e0%b4%82/