അല്മായശാക്തീകരണം അനിവാര്യഘടകം : ബിഷപ് ഡോ. പീറ്റർ പറപ്പുള്ളി

 അല്മായശാക്തീകരണം അനിവാര്യഘടകം : ബിഷപ് ഡോ. പീറ്റർ പറപ്പുള്ളി

അല്മായശാക്തീകരണം

അനിവാര്യഘടകം :

ബിഷപ് ഡോ. പീറ്റർ പറപ്പുള്ളി

 

കൊച്ചി : സമൂഹത്തിനും സഭയ്ക്കും ശക്തി പകരുവാൻ അല്മായ പ്രവർത്തനങ്ങൾ സജീവമാക്കണമെന്ന് ജാൻസി രൂപത ബിഷപ് ഡോ. പീറ്റർ പറപ്പുള്ളി പറഞ്ഞു. കെ എൽസിഎ വരാപ്പുഴ അതിരൂപത ജനറൽ കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.അല്മായരുടെ കൂട്ടുത്തരവാദിത്തത്തിലൂടെ സഭയുടെ വിമോചന ദൗത്യം പൂർത്തിയാക്കണം. കെഎൽസിഎ യുടെ പ്രവർത്തനങ്ങൾ ഇടവക രൂപത തലങ്ങളിൽ ശക്തമാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടി ചേർത്തു. എറണാകുളം പാപ്പാളി ഹാളിൽ ചേർന്ന യോഗത്തിൽ അതിരൂപത പ്രസിസന്റ് സി. ജെ .പോൾ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ്
അഡ്വ. ഷെറി ജെ തോമസ് മുഖ്യപ്രഭാഷണം നടത്തി. അതിരൂപത ഡയറക്ടർ
ഫാ.മാർട്ടിൻ തൈപ്പറമ്പിൽ അനുഗ്രഹപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ വാർഷിക റിപ്പോർട്ടും ട്രഷറർ എൻ.ജെ. പൗലോസ്  കണക്കും അവതരിപ്പിച്ചു.
അഡ്വ.യേശുദാസ് പറപ്പിള്ളി, മെറീന അഗസ്റ്റിൻ എന്നിവരെ യോഗത്തിൽ ആദരിച്ചു. അതിരൂപത വൈസ് പ്രസിഡന്റ്  റോയ് ഡിക്കൂഞ്ഞ സ്വാഗതവും സെക്രട്ടറി ഫില്ലി കാനപ്പിള്ളി നന്ദിയും പറഞ്ഞു. അതിരൂപത വൈസ് പ്രസിഡന്റുമാരായ ബാബു ആന്റണി, എം.എൻ. ജോസഫ് ,മേരി ജോർജ് സെക്രട്ടറിമാരായ വിൻസ് പെരിഞ്ചേരി, സിബി ജോയ് , എക്സിക്യുട്ടീവ് മെമ്പർ അഡ്വ.ജിജോ കെ.എസ് എന്നിവർ നേതൃത്വം നൽകി. കോർപറേഷൻ കൗൺസിലർ ജോർജ് നാനാട്ട്, മരട് നഗരസഭാ കൗൺസിലർ സിബി മാസ്റ്റർ,സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ജസ്റ്റിൻ കരിപ്പാട്ട്, സംസ്ഥാന വനിതാ ഫോറം കൺവീനർ മോളി ചാർളി, കെഎൽസിഎ ടൈംസ് എഡിറ്റർ ലൂയീസ് തണ്ണിക്കോട്ട്, അതിരൂപത എക്സിക്യുട്ടീവ് അംഗങ്ങളായ ഡോ.സൈമൺ കൂമ്പയിൽ, നൈസി ജയിംസ്,ജെ ജെ കുറ്റിക്കാട്ട്, ആൽബി കളരിക്കൽ, ആൻസ ജയിംസ് എന്നിവർ സന്നിഹിതരായിരുന്നു. ജനറൽ കൗൺസിൽ അംഗങ്ങളായ ഐ എം. ആന്റണി, ലൈജു കളരിക്കൽ ,ബാസ്റ്റിൻ, മോൻസി വർഗ്ഗീസ്, ജോമിഷ് ജോസ് എന്നിവർ ചർച്ചകളിൽ പങ്കെടുത്തു.

കഴിഞ്ഞ കാല പ്രവർത്തനങ്ങളെപ്പറ്റിയുള്ള അവലോകനവും വരുന്ന കാലങ്ങളിൽ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചുള്ള ചർച്ചകളും യോഗത്തിൽ നടത്തി.

admin

Leave a Reply

Your email address will not be published. Required fields are marked *