സഭാ വാർത്തകൾ – 18.06.23
സഭാ വാർത്തകൾ – 18.06.23
വത്തിക്കാന്‍ വാര്‍ത്തകള്‍
ദരിദ്രരില്‍ യേശുവിന്റെ മുഖം ദര്‍ശിക്കണം: ഫ്രാന്‍സിസ് പാപ്പാ.
ദരിദ്രരായ ആളുകളെ സ്മരിച്ചുകൊണ്ടും, അവരെ ലോകത്തിനു എടുത്തു കാണിച്ചുകൊണ്ടും ജൂണ്‍ മാസം പതിമൂന്നാം തീയതി സമൂഹമാധ്യമമായ ട്വിറ്ററില്‍ ഫ്രാന്‍സിസ് പാപ്പാ. ഇങ്ങനെ ‘ഹ്രസ്വസന്ദേശം കുറിച്ചു. ‘ദരിദ്രരില്‍ നിന്ന് മുഖം തിരിക്കരുത്’. നാം ഒരു ദരിദ്രന്റെ മുന്നില്‍ നില്‍ക്കുമ്പോള്‍, നമുക്ക് അവനില്‍ നിന്ന് നമ്മുടെ നോട്ടം മാറ്റാന്‍ കഴിയില്ല, കാരണം അങ്ങനെ ചെയ്യുന്നത് കര്‍ത്താവായ യേശുവിന്റെ മുഖത്തെ കണ്ടുമുട്ടുന്നതില്‍ നിന്ന് നമ്മെ തടസ്സപ്പെടുത്തും.
കാരുണ്യത്തിന്റെ ഹൃദയവിശാലതയോടെ നമ്മുടെ സഹായം ആവശ്യമുള്ളവരിലേക്ക് ഇറങ്ങിച്ചെല്ലുവാന്‍ എപ്പോഴും ഓര്‍മ്മിപ്പിക്കുന്ന ലോകനേതാക്കളില്‍ ഏറ്റവും പ്രഥമനാണ് ഫ്രാന്‍സിസ് പാപ്പാ. വത്തിക്കാനിലും പരിസരങ്ങളിലുമായി തെരുവില്‍ കഴിഞ്ഞിരുന്നവര്‍ക്കു വേണ്ടി അദ്ദേഹം ചെയ്യുന്ന കാരുണ്യപ്രവര്‍ത്തനങ്ങള്‍ ലോകമനഃസാക്ഷിയില്‍ ഏറെ ചലനങ്ങള്‍ സൃഷ്ടിച്ചിട്ടുള്ളവയാണ്.
അതിരൂപത വാര്‍ത്തകള്‍
ചരിത്ര രേഖകളുടെ പരിപാലനം നമ്മുടെ കടമ : ആര്‍ച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍.
കൊച്ചി :ചരിത്ര രേഖകളുടെ സംരക്ഷണവും പുരാതന വസ്തുക്കളുടെ പരിപാലനവും നമ്മുടെ കടമയാണെന്ന് വരാപ്പുഴ ആര്‍ച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ പറഞ്ഞു. വരാപ്പുഴ അതിരൂപത ആര്‍കൈവ്‌സ് – ന്റെ ഭാഗമായി ആരംഭിച്ച കണ്‍സര്‍വേഷന്‍ ലാബിന്റെ ഉദ്ഘാടനവും ആശീര്‍വാദവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൈതൃകമായ പാരമ്പര്യങ്ങള്‍ പേറുന്ന അതിരൂപതയുടെ
ചരിത്രത്തിന്റെ വേരുകള്‍ തേടിയുള്ള സഞ്ചാരത്തിന് ഏറെ ഗുണപ്രദമാണ് പുതുതായി ആരംഭിച്ച കണ്‍സര്‍വേഷന്‍ ലാബ് എന്ന് ആര്‍ച്ച്ബിഷപ് കൂട്ടിച്ചേര്‍ത്തു.
അതിരൂപത വികാര്‍ ജനറല്‍മാരായ മോണ്‍ മാത്യു കല്ലിങ്കല്‍, മാത്യു ഇലഞ്ഞിമറ്റം, ചാന്‍സലര്‍ ഫാ.എബിജിന്‍ അറക്കല്‍, പ്രൊക്യുറേറ്റര്‍ ഫാ.മാത്യു സോജന്‍ മാളിയേക്കല്‍, ചരിത്രകാരനും ഗവേഷക അധ്യാപകനുമായ ഡോ.പി ജെ ചെറിയാന്‍,ചരിത്ര ഗവേഷകന്‍ സത്യജിത്ത് ഐബിന്‍, ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ കമ്മീഷന്‍ ഡയറക്ടര്‍ ഫാ. അല്‍ഫോന്‍സ് പനക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
ദര്‍ശന്‍ -2023 ഇ. എസ്. എസ്. എസ്. ഹാളില്‍ സംഘടിപ്പിച്ചു.
വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ എറണാകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി സാമൂഹ്യ ശുശ്രൂഷ ഇടവക തലത്തില്‍ കൂടുതല്‍ സജീവവും കാര്യക്ഷമവുമാക്കുന്നതിനു വേണ്ടി ഫാമിലി യൂണിറ്റ് കേന്ദ്ര സമിതി സാമൂഹ്യ ശുശ്രൂഷ കോഡിനേറ്റര്‍മാരുടെ ആദ്യ ഘട്ട നേതൃത്വ പരിശീലന പരിപാടി ദര്‍ശന്‍ -2023 ഇ. എസ്. എസ്. എസ്. ഹാളില്‍ വച്ച് ജൂണ്‍ 11 ന് സംഘടിപ്പിച്ചു. നേതൃത്വ പരിശീലന സെമിനാറിനു ഇ. എസ്. എസ്. എസ്. ഡയറക്ടര്‍ ഫാ. മാര്‍ട്ടിന്‍ അഴിക്കകത്ത് നേതൃത്വം നല്‍കി. സാമൂഹ്യ ശുശ്രുഷ കോര്‍ഡിനേറ്റര്‍മാരുടെ ഇടവക തല പ്രവര്‍ത്തന ഉദ്ഘാടന പൊതു സമ്മേളനം എറണാകുളം എം ല്‍ എ ശ്രീ. T. ജെ. വിനോദ് നിര്‍വഹിച്ചു.
മണിപ്പൂര്‍ പീഢിത ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് വിവിധയിടങ്ങളില്‍ മെഴുകുതിരി കത്തിച്ച് പ്രാര്‍ത്ഥന സംഘടിപ്പിച്ചു.
മണിപ്പൂര്‍ പീഢിത ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ചാത്യാത്ത് KLCAയുതെ നേതൃത്വത്തില്‍ മെഴുകുതിരി തെളിച്ചു നടത്തിയപ്രാര്‍ത്ഥനയ്ക്ക്
ഇടവക വികാരി റവ. ഫാ.പോള്‍സണ്‍ കൊറ്റിയാത്ത് നേതൃത്വം നല്‍കി. ഓച്ചന്തുരുത്ത് കുരിശിങ്കല്‍ കെ.എല്‍.സി.എയുടെ നേതൃത്വത്തില്‍ മണിപ്പൂര്‍ പീഢിത ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രാര്‍ത്ഥന കുരിശിങ്കല്‍ ഇടവക സഹവികാരി റവ. ഫാ. ഷാമില്‍ ജോസഫ് തൈക്കൂട്ടത്തില്‍ മെഴുകുതിരി തെളിച്ചു ഉദ്ഘാടനം ചെയ്തു.
മണിപ്പൂരില്‍ ക്രൈസ്തവ ജനതയ്ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് KLCA കലൂര്‍ പൊറ്റക്കുഴി യൂണിറ്റ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. KLCA സംസ്ഥാന പ്രസിഡന്റ് Ad: ഷെറി .ജെ തോമസ് , തിരികള്‍ തെളിയിച്ച് ഉദ്ഘാടനം ചെയ്തു .