മുത്തശ്ശീമുത്തശ്ശന്മാർക്കും വയോധികർക്കുമായുള്ള ലോകദിന ദിവ്യബലി!

by admin | July 26, 2021 6:32 am

മുത്തശ്ശീമുത്തശ്ശന്മാർക്കും

വയോധികർക്കുമായുള്ള ലോകദിന

ദിവ്യബലി!

വത്തിക്കാൻ :  വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ ഞായറാഴ്ച (25/07/21) രാവിലെ മുത്തശ്ശീമുത്തശ്ശന്മാർക്കും പ്രായാധിക്യത്തിലെത്തിയവർക്കും വേണ്ടി ലോകദിനാചരണത്തോടനുബന്ധിച്ച് വിശുദ്ധ കുർബ്ബാന അർപ്പിച്ചു.

 ഇരുപത്തിയഞ്ചാം തീയതി ഞായറാഴ്‌ച (25/07/21) രാവിലെ, പ്രാദേശിക സമയം 10 മണിക്ക്, മുത്തശ്ശീമുത്തച്ഛന്മാർക്കും വയോധികർക്കും വേണ്ടി പ്രഥമ ലോകദിനാചരണത്തോടനുബന്ധിച്ച് വത്തിക്കാനിൽ  വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ വിശുദ്ധ കുർബ്ബാന അർപ്പിച്ചു.

പ്രായംചെന്നവർക്കു വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ റോം രൂപതാതലത്തിലും സംഘടനാതലത്തിലും ഏർപ്പെട്ടിരിക്കുന്നവരും മുത്തശ്ശീമുത്തശ്ശന്മാരും പേരക്കുട്ടികളും ഉൾപ്പടെ രണ്ടായിരത്തോളം പേർ ഈ ദിവ്യബലിയിൽ സംബന്ധിക്കുമെന്ന് അൽമായർക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള വത്തിക്കാൻ വിഭാഗം ഒരു പത്രക്കുറിപ്പിൽ വെളിപ്പെടുത്തി.

ഒരു വർഷമൊ അതിലേറെയൊ നാളുകളായി ഏകാന്തയിൽ കഴിഞ്ഞിരുന്ന പ്രായം ചെന്നവർക്ക് ഈ തിരുക്കർമ്മത്തിൽ പങ്കെടുക്കുന്നതിന് പേരക്കുട്ടികളുമൊത്ത് പുറത്തിറങ്ങാൻ കഴിയും എന്ന് അൽമായർക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള ഈ ഘടകം സംതൃപ്തി പ്രകടിപ്പിക്കുന്നു.

വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ സന്നിഹിതരായ യുവതീയുവാക്കൾ, ദിവ്യബലിയുടെ അവസാനം, മുത്തശ്ശീമുത്തച്ഛന്മാർക്കും പ്രായംചെന്നവർക്കും “ഞാൻ എന്നും നിങ്ങളോടു കൂടെ ഉണ്ടായിരിക്കും” എന്ന ശീർഷകത്തിൽ ഫ്രാൻസീസ് പാപ്പാ പുറപ്പെടുവിച്ചിരിക്കുന്ന സന്ദേശം പുഷ്പത്തോടപ്പം സമ്മാനിക്കും.

ഏകാന്തതയനുഭവിക്കുന്ന മുത്തശ്ശീമുത്തച്ഛന്മാരെയും വയോധികരെയും ഈ ദിനത്തിലും തുടർന്നുള്ള ദിവസങ്ങളിലും സന്ദർശിക്കാൻ അൽമായർക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള വത്തിക്കാൻ വിഭാഗം യുവതയെ ക്ഷണിക്കുന്നു.

സഭ നിഷ്ക്കർഷിച്ചിട്ടുള്ള കുമ്പസാരം, ദിവ്യകാരുണ്യസ്വീകരണം, പാപ്പായുടെ നിയോഗങ്ങൾക്കായുള്ള പ്രാർത്ഥന എന്നീ വ്യവസ്ഥകൾ, ഈ സന്ദർശനത്തിന് മുമ്പോ പിമ്പോ, പാലിക്കുകയാണെങ്കിൽ, അത് പൂർണ്ണദണ്ഡവിമോചന ലബ്ധി സാദ്ധ്യമാക്കുന്നു.

 

ഇക്കൊല്ലം ജനുവരി 31-നാണ് ഫ്രാൻസീസ് പാപ്പാ, മുത്തശ്ശീമുത്തച്ഛന്മാർക്കും വയോധികർക്കും വേണ്ടിയുള്ള ലോകദിനം പ്രഖ്യാപിച്ചത്.

അനുവർഷം ജൂലൈ മാസത്തിലെ നാലമത്തെ ഞായറാഴ്‌ചയാണ് ഈ ദിനം ആചരിക്കുക.

Share this:

Source URL: https://keralavani.com/%e0%b4%ae%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b6%e0%b5%8d%e0%b4%b6%e0%b5%80%e0%b4%ae%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b6%e0%b5%8d%e0%b4%b6%e0%b4%a8%e0%b5%8d%e0%b4%ae%e0%b4%be%e0%b5%bc/