കെ.എൽ.സി.എ വരാപ്പുഴ അതിരൂപത വയോജന ദിനാചരണം സംഘടിപ്പിച്ചു.
കെ.എൽ.സി.എ വരാപ്പുഴ അതിരൂപത
വയോജന ദിനാചരണം
സംഘടിപ്പിച്ചു.
കൊച്ചി: ഫ്രാൻസിസ്പാപ്പ പ്രഖ്യാപിച്ച മുത്തശ്ശീമുത്തച്ഛൻമാർക്കും മറ്റു വയോധികർക്കുമായിട്ടുള്ള കത്തോലിക്കാ സഭയുടെ പ്രഥമ ആഗോള ദിനാചരണം കെ.എൽ.സി.എ. വരാപ്പുഴ അതിരൂപത ആചരിച്ചു. ദിനാചരണത്തോടനുബന്ധിച്ച് പാലാരിവട്ടം സെന്റ്. ജോൺ ബാപ്റ്റിസ്റ്റ് ഇടവകയിലെനടുവില വീട്ടിൽ എൻ.യു .ജോസഫ് മാസ്റ്റർ ഭാര്യ ലൂസി ജോസഫ് എന്നിവരെ ഡയറക്ടർ ഫാ.മാർട്ടിൽ തൈപ്പറമ്പിൽ പ്രസിഡന്റ് സി.ജെ. പോൾ ,സംസ്ഥാന ജന. സെക്രട്ടറി അഡ്വ. ഷെറി ജെ തോമസ് എന്നിവർ ചേർന്ന് പൊന്നാട അണിയിച്ച് ആദരിച്ചു.
അനുമോദന ചടങ്ങിൽ ഫാ.സുജിത്ത് നടുവില വീട്ടീൽ , അതിരൂപത വൈസ് പ്രസിഡൻറ് മാരായ റോയി പാളയത്തിൽ, മോളി ചാർലി സെക്രട്ടറിമാരായ ബാബു ആൻറണി, സെബാസ്റ്റ്യൻ വലിയപറമ്പിൽ അതിരൂപത കെ എൽ സി എ. ടൈംസ് എഡിറ്റർ സിബി ജോയ് , കലൂർമേഖല പ്രസിഡൻറ് സാബു പടിയൻ ചേറി, മേഖലസെക്രട്ടറി ആൽബിൻ . ടി .എ . പാലാരിവട്ടം യൂണിറ്റ് പ്രസിഡൻറ് ബിജു വർഗീസ് പങ്കെടുത്തു.
________
ലൂയീസ് തണ്ണിക്കോട്ട്
ജനറൽ സെക്രട്ടറി