ലത്തീൻകാർക്കുള്ള ആദ്യത്തെ സന്ന്യാസസഭ കൂനമ്മാവിൽ ആരംഭം കുറിച്ചിട്ട് 2021 ജൂലൈ 23-ന് 164 വർഷം.

 ലത്തീൻകാർക്കുള്ള ആദ്യത്തെ സന്ന്യാസസഭ കൂനമ്മാവിൽ ആരംഭം കുറിച്ചിട്ട് 2021 ജൂലൈ 23-ന് 164 വർഷം.

ലത്തീൻകാർക്കുള്ള ആദ്യത്തെ സന്ന്യാസസഭ

കൂനമ്മാവിൽ  ആരംഭം കുറിച്ചിട്ട് 2021

ജൂലൈ 23-ന് 164 വർഷം.

 

കൊച്ചി : ഇന്നു മഞ്ഞുമ്മൽ കർമ്മലീത്ത സഭ എന്നറിയപ്പെടുന്ന ലത്തീൻകാർക്കുള്ള ആദ്യത്തെ സന്ന്യാസസഭ കൂനമ്മാവിൽ ആരംഭം കുറിച്ചിട്ട് 2021 ജൂലൈ 23-ന് 164 വർഷം.

കൂനമ്മാവിൽ വൈദികൻ ആയിരിക്കെ ഫാ. ബർണ്ണർദീൻ ബച്ചിനെല്ലി ദൈവാലയത്തോടൊപ്പം വൈദികമന്ദിരമായി 1844-ൽ പണി പൂർത്തിയാക്കിയ 6 മുറികളോട് കൂടിയ ബംഗ്ലാവ് ഒഴിഞ്ഞു കിടന്നതിനാൽ, അതൊരു ആശ്രമമായി ഉപയോഗിക്കാൻ തീരുമാനിച്ചു.

ഫാ. എജിദിയൂസ് (കുറുപ്പശ്ശേരി സേവ്യർ സർദാഞ്ഞ), ബ്ര. പീറ്റർ റൊസാരിയോ, ബ്ര. ചെട്ടിവേലിക്കകത്തു അന്തോണി പാദുവ എന്നിവരായിരുന്നു ആദ്യ അംഗങ്ങൾ.

ഫാ. ഫിലിപ്പ് ഒ.സി. ഡി. എന്ന മിഷണറിയെയാണ് സുപ്പീരിയർ ആയി ബച്ചിനെല്ലി പിതാവ് നിയമിച്ചത്. ഒന്നര മാസം കഴിഞ്ഞപ്പോൾ രണ്ടു സഹോദരങ്ങൾക്ക് അനാരോഗ്യം ഉണ്ടാവുകയും ആശ്രമത്തിൽ സുറിയാനിക്കാരെ പാർപ്പിക്കുകയും ഒപ്പം ലത്തീൻകാരായ ബ്ര. തോമസ് തട്ടാരശ്ശേരി, ബ്ര. നിക്കോളാസ് വെർഹുവാൻ എന്നിവർ അംഗങ്ങൾ ആകുകയും ചെയ്തു.

ഇവിടെ ഏതാനും നാൾ താമസിച്ചതിന്റെ പേരിൽ നഷ്ടപരിഹാരമായി 2000.00 രൂപ നൽകേണ്ടിവന്നത് മറ്റൊരു ചരിത്രം.

ലത്തീൻകാർക്ക് വരാപ്പുഴ ദ്വീപിന്റെ കിഴക്ക് മഞ്ഞുമല എന്ന കുന്നിൽ പുതിയ ആശ്രമം പണി ആരംഭിച്ച ബച്ചിനെല്ലി പിതാവ്, പണി പൂർത്തീകരിക്കുംമുമ്പ് ലോകത്തോട് വിടവാങ്ങി.

തുടർന്ന് പണികൾ പൂർത്തീകരിച്ചത് ലെയൊനാർഡ് മെല്ലാനോ പിതാവ് ആണ്. ഇന്ന് മഞ്ഞുമ്മൽ പ്രോവിൻസ് പടർന്നു പന്തലിച്ചു ഫലം പുറപ്പെടുവിക്കുകയാണ്. അവർ കേരളസഭയ്ക്ക് നൽകിയ, നൽകിക്കൊണ്ടിരിക്കുന്ന സംഭാവനകളുടെ മൂല്യം വാക്കുകൾക്കതീതമാണ്.

 

Written by Mr. Joseph Manishad

 

 

admin

Leave a Reply

Your email address will not be published. Required fields are marked *