സുഭിക്ഷ കേരളം  സുരക്ഷാ പദ്ധതിയുമായി വരാപ്പുഴ അതിരൂപത

by admin | May 30, 2020 6:57 pm

കൊച്ചി : വരാപ്പുഴ അതിരൂപത നടപ്പിലാക്കുന്ന “സുഭിക്ഷ കേരളം  സുരക്ഷാപദ്ധതി ” മെയ് 30 ശനിയാഴ്ച  രാവിലെ 10 മണിക്ക്  വരാപ്പുഴ അതിരൂപത  മെത്രാസന മന്ദിരത്തിൽ വച്ച് നടന്ന ചടങ്ങിൽ കൃഷി വകുപ്പ് മന്ത്രി ശ്രീ വി എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.
വരാപ്പുഴ അതിരൂപത നടത്തുന്ന   ഈ സംരംഭം  മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു. വരാപ്പുഴ അതിരൂപത മെത്രാപോലീത്ത അഭിവന്ദ്യ ജോസഫ് കളത്തിപ്പറമ്പിൽ പിതാവ് അധ്യക്ഷനായിരുന്നു.
പ്രധാനമായും നാല് കാര്യങ്ങളാണ് ഈ പദ്ധതിയിലൂടെ അതിരൂപത  നടപ്പിലാക്കുന്നത്
 1. അതിരൂപതയിലെ എല്ലാ ഇടവകകളിലും സ്ഥാപനങ്ങളിലും  തരിശുനിലങ്ങളിൽ  കൃഷിയിറക്കുക. എല്ലാ വീടുകളിലും  മണ്ണിലും മട്ടുപ്പാവിലും കൃഷി ചെയ്യാൻ  പ്രോത്സാഹിപ്പിക്കുക .
2. മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുക.
3. പാലിനും ഇറച്ചിക്കും മുട്ടയ്ക്കും വേണ്ടി  പക്ഷിമൃഗാദികളെ വീട്ടിൽ വളർത്താൻ പ്രോത്സാഹനം നൽകുക .
4. വീടുകളിൽ ചെയ്യാവുന്ന ചെറുകിട  കൈത്തൊഴിലുകളും മറ്റും പ്രോത്സാഹിപ്പിക്കുക . എന്നിവയാണ് ഇതിൻറെ പ്രധാന ലക്ഷ്യങ്ങൾ.
 ചടങ്ങിൽ മേയർ സൗമിനി ജയിൻ, ഹൈബി ഈഡൻ എംപി, ടി ജെ. വിനോദ് എംഎൽഎ, യേശുദാസ് പറപ്പള്ളി  എന്നിവർ പങ്കെടുത്തു . കോവിഡ് 19 പശ്ചാത്തലത്തിൽ  സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ്  പരിപാടി സംഘടിപ്പിച്ചത്.

Share this:

Source URL: https://keralavani.com/%e0%b4%b8%e0%b5%81%e0%b4%ad%e0%b4%bf%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%82-%e0%b4%b8%e0%b5%81%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%be-%e0%b4%aa%e0%b4%a6/