നല്ലൊരു സുഹൃത്തിനെ ആണ് എം പി വീരേന്ദ്രകുമാറിന്റെ വിയോഗത്തിലൂടെ തനിക്ക് നഷ്ടമായത് എന്ന് വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ.
കൊച്ചി : നല്ലൊരു സുഹൃത്തിനെ ആണ് എം പി വീരേന്ദ്രകുമാറിന്റെ
വിയോഗത്തിലൂടെ തനിക്ക് നഷ്ടമായത് എന്ന് വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ.
കോഴിക്കോട് മെത്രാൻ ആയിരിക്കെ തുടങ്ങിയ സൗഹൃദം അവസാനഘട്ടം വരെയും തുടർന്നു പോന്നിരുന്നു. പലപ്പോഴും , പ്രത്യേകിച്ച് കോഴിക്കോട് വച്ച് ആരോഗ്യപരമായി ബുദ്ധിമുട്ട് ഉണ്ടായ സമയത്ത് വ്യക്തിപരമായി നൽകിയിരുന്ന മാനസിക ശക്തിയും പിന്തുണയും ഏറെ ആശ്വാസകരമായിരുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ധിഷണാപരമായ വൈഭവം കൊണ്ട് ഇന്ത്യൻ രാഷ്ട്രീയരംഗത്തെ സമ്പന്നമാക്കിയ നേതാവാണ് എം.പി.വീരേന്ദ്രകുമാർ. രാഷ്ട്രീയത്തിന്റെ വിവിധതലങ്ങളിലൂടെയും ബൗദ്ധിക ഇടപെടലുകളിലൂടെയും ജനഹൃദയങ്ങളിൽ പ്രതിഷ്ഠ നേടിയ നേതാവിനെയാണ് സമൂഹത്തിന് നഷ്ടമായത് എന്ന് ആർച്ച് ബിഷപ്പ് തന്റെ അനുശോചന സന്ദേശത്തിൽ പറഞ്ഞു.