നവദർശൻ ഓൺലൈൻ ടീച്ചിങ്
കൊച്ചി : വരാപ്പുഴ അതിരൂപതാ വിദ്യാഭ്യാസ വർഷം 2020 ന്റെ ഭാഗമായി നവദർശൻ ഓൺലൈൻ ടീച്ചിങ് പരിശീലനത്തിന്റെ പൈലറ്റ് പ്രോജക്റ്റ് ആയി തൈകൂടം സെന്റ് റാഫേൽ പള്ളിയിൽ WIKI ട്രെയിനർ ശ്രീ. സെബാസ്റ്റ്യൻ പനക്കലിന്റെ ശിക്ഷണത്തിൽ 2020 ഫെബ്രുവരി മാസം പരിശീലന പരിപാടി ആരംഭിച്ചു.
ആദ്യ ബാച്ചിൽപെട്ട 8 പേർ Microsoft Innovative Educator- trainer (MIE-T) സർറ്റിഫിക്കറ്റ് കരസ്ഥമാക്കി. തൈക്കൂടം ഇടവക വികാരി റവ. ഫാ. ജോൺസൺ ഡിക്കുഞ്ഞ വിജയികൾക്ക് സർറ്റിഫിക്കറ്റ് വിതരണം ചെയ്തു.
ലോക്ഡൗൺ കാലയളവിൽ വീട്ടിലിരുന്ന് തന്നെ ഇന്ത്യയിലും വിദേശത്തും ഉള്ളവർക്ക് ഓൺലൈൻ ട്യൂഷൻ നല്കി വരുമാനം ഉണ്ടാക്കുന്നതിന് ഇവർക്ക് സാധിക്കുന്നതാണ്.
ശ്രീ. സെബാസ്റ്റ്യൻ പനക്കലിന്റ്റ ക്ലാസ്സുകൾ ഉയർന്ന നിലവാരത്തിൽ ഉള്ളതും അത്ര സമയം ക്ഷമയോടെയും പ്രോത്സാഹജനകവുമായ ക്ലാസ്സുകൾ ഇവരെ ഏറെ സഹായിച്ചു എന്നത് നിസ്തർക്കമാണ്.
പരിശീലനം ആവശ്യമുള്ളവർ താഴെ പറയുന്ന ട്രെയിനർമാരെ ബന്ധപ്പെട്ടാൽ ആവശ്യമായ സഹായം ചെയ്തു തരുന്നതാണ്.
Vibitha Jos- 8921584968
Jessy Manuel- 8281832867
Mariya Sheela- 7736430510
Mary Baby- 9495193925
Tixy K.M- 9061987459
Bindu Thomas- 6282585377
Sheeba Jos- 9446507289