18-ാമത് വല്ലാർപാടം മരിയൻ തീർത്ഥാടനം സെപ്റ്റംബർ 11 ന്

18-ാമത് വല്ലാർപാടം മരിയൻ

തീർത്ഥാടനം

സെപ്റ്റംബർ 11 ന്

 

കൊച്ചി: വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന 18-ാമത് വല്ലാർപാടം മരിയൻ തീർത്ഥാടനം സെപ്റ്റംബർ 11 ഞായറാഴ്ച്ച വല്ലാർപാടം ബസിലിക്കയിലെ റോസറി പാർക്കിൽ നടത്തും. വൈകീട്ട് 3.30 ന് ജപമാല, തുടർന്ന് സാഘോഷ പൊന്തിഫിക്കൽ ദിവ്യബലിയിൽ വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യ കാർമ്മികത്വം വഹിക്കും. . റവ.ഡോ.ആൻറണി സിജൻ മണുവേലിപ്പറമ്പിൽ വചന സന്ദേശം നല്കും. അതിരൂപതയിലെ വൈദികരും സന്യസ്തരും ദിവ്യബലിയിൽ സഹകാർമ്മികരായിരിക്കും. തുടർന്ന് അഭിവന്ദ്യ പിതാവ് വിശ്വാസികളെ വല്ലാർപാടത്തമ്മയ്ക്ക് അടിമ സമർപ്പണം നടത്തും. കോവിഡ് സംബന്ധമായ നിയന്ത്രണങ്ങൾ ഭാഗികമായി നിലനില്ക്കുന്നതിനാൽ ഈ വർഷവും തീർത്ഥാടനത്തോടനുബന്ധിച്ചുള്ള കാൽനട പ്രയാണം ഒഴിവാക്കിയിരിക്കുകയാണ്.


Related Articles

എറണാകുളം സെൻ്റ് ആൽബർട്ട്സ് കോളജ്, ഫില്മൻ്റ് രഹിത ക്യാമ്പസായി മന്ത്രി ശ്രീ.എം.എം. മണി പ്രഖ്യാപിച്ചു

കൊച്ചി : കേരളത്തിലെ ആദ്യ ഫിലമെൻ്റ് രഹിത ക്യാമ്പസായി എറണാകുളം സെൻ്റ് ആൽബർട്ട്സിനെ കേരള സംസ്ഥാന ഊർജ്ജ വകുപ്പ് മന്ത്രി ശ്രീ. എം. എം. മണി പ്രഖ്യാപിച്ചു.

പങ്കുവയ്ക്കലിന്റെ ഇടമാകണം കുടുംബങ്ങൾ: ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ

 പങ്കുവയ്ക്കലിന്റെ ഇടമാകണം കുടുംബങ്ങൾ: ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ   കൊച്ചി: വരാപ്പുഴ അതിരൂപത ഫാമിലി കമ്മീഷനും പ്രോലൈഫും ചേർന്ന് നടത്തിയ വലിയ കുടുംബങ്ങളുടെ സംഗമത്തിൽ ഉദ്ഘാടനം

വാഹനത്തിലെ ബ്ലൂടൂത്ത് ഉപയോഗിച്ചാലും പിടി വീഴുമോ ?

വാഹനത്തിലെ ബ്ലൂടൂത്ത് ഉപയോഗിച്ചാലും പിടി വീഴുമോ ?   കൊച്ചി : ലക്ഷങ്ങൾ നികുതി മാത്രമടച്ച് വാങ്ങിയ വാഹനം. രജിസ്ട്രേഷൻ നടത്തിയ സമയത്ത് വാഹനത്തിൻറെ എല്ലാ ഫിറ്റിങ്ങുകളും,

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<