300 വിശുദ്ധരുടെ തിരുശേഷിപ്പ് വണക്കത്തിനായി ഒരുക്കി : പുതുവൈപ്പ് സെൻ്റ്.സെബാസ്റ്റ്യൻ മതബോധന വിഭാഗം.
300 വിശുദ്ധരുടെ
തിരുശേഷിപ്പ്
വണക്കത്തിനായി ഒരുക്കി :
പുതുവൈപ്പ്
സെൻ്റ്.സെബാസ്റ്റ്യൻ മതബോധന വിഭാഗം.
കൊച്ചി : പുതുവൈപ്പ് സെൻ്റ്.സെബാസ്റ്റ്യൻ ദൈവാലയത്തിൽ മതബോധന വിഭാഗത്തിൻ്റെ നേതൃത്വത്തിൽ 300 വിശുദ്ധരുടെ തിരുശേഷിപ്പുകൾ വണക്കത്തിനായി പ്രദർശിപ്പിച്ചപ്പോൾ ദൈവാലയവും ഇടവകയും ഭക്തിസാന്ദ്രമായി.വിശുദ്ധരോടുള്ള ഭക്തിയും വണക്കവും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി നടത്തിയ പ്രദർശനത്തിൽ ഇടവകയിൽ നിന്നും മറ്റു ഇടവകകളിൽ നിന്നും വിശുദ്ധരുടെ തിരുശേഷിപ്പ് വണങ്ങുന്നതിനും അനുഗ്രഹങ്ങൾ പ്രാപിക്കുന്നതിനും അപേക്ഷകളും യാചനകളും അർപ്പിച്ച് പ്രാർത്ഥിക്കുന്നതിനുമായി നിരവധി വിശ്വാസികൾ എത്തിച്ചേരുകയുണ്ടായി.ഡിസംബർ 4 ഞായറാഴ്ച്ച ഉച്ചയ്ക്ക് 12.30 ന് ആരംഭിച്ച വിശുദ്ധരുടെ തിരുശേഷിപ്പ് വണക്കം രാത്രി 8.45 ന് സമാപിച്ചു.കോട്ടപ്പുറം രൂപതയുടെ കീഴിലുള്ള ദിവ്യരക്ഷകന്റെ അനുയായികൾ എന്ന സന്യാസ സഭയിലെ ബ്രദർ മനു ബെന്നി, ഇടവക വികാരി ഫാ. പ്രസാദ് ജോസ് കാനപ്പിളളി, സിസ്റ്റർ സ്വരൂപ, മതബോധന വിഭാഗം പ്രധാന അദ്ധ്യാപകൻ എബി ജോൺസൺ തട്ടാരുപറമ്പിൽ, പി.ടി.എ കൺവീനർ ജോഷി കളത്തിപ്പറമ്പിൽ, മതാദ്ധ്യാപകർ, പി.ടി.എ അംഗങ്ങൾ, മതബോധന വിദ്യാർത്ഥികൾ എന്നിവർ നേത്യത്വം നൽകി.
Related
Related Articles
മുസിരീസ് ജലോത്സവം : ഗോതുരുത്തും തുരുത്തിപ്പുറവും വിജയികൾ.
ഇരുട്ടുകുത്തികളുടെ ആവേശപ്പോരിൽ തുരുത്തിപ്പുറവും ഗോതുരുത്തും വിജയികളായി. ഗോതുരുത്തിനിത് ആദ്യ വിജയമാണ്. എ ഗ്രേയ്ഡിൻറെ ആദ്യ സെമിയിൽ ഗോതുരുത്തും താണിയനും തമ്മിൽ നടന്ന പോരാട്ടത്തിലെ വിജയികളെ ക്യാമറകണ്ണുകൾക്കുപോലും കണ്ടെത്താനായില്ല.
കത്തീഡ്രൽ ദേവാലയത്തിന്റെ വാസ്തുവിദ്യ: ഹൈപ്പർ ബോളിക് പാരാ ബ്ലോയ്ഡ് നിർമ്മിതി
കത്തീഡ്രൽ ദേവാലയത്തിന്റെ വാസ്തുവിദ്യ: ഹൈപ്പർ ബോളിക് പാരാബ്ലോയ്ഡ് നിർമ്മിതി കൊച്ചി : എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ ദേവാലയം പണി കഴിപ്പിച്ചതിന്റെ റൂബി ജൂബിലി
സ്വകാര്യ ഐ.റ്റി.ഐകളിലെ ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് ഫീ-റീഇംബേഴ്സ്മെന്റിന് അപേക്ഷിക്കാം*
സർക്കാർ അംഗീകൃത സ്വകാര്യ ഐ.റ്റി.ഐ-കളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ഫീ-റീഇംബേഴ്സ്മെന്റ് സ്കീം 2019-20 നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ