പാപ്പാ : സ്നേഹിക്കാൻ പഠിക്കുന്ന ആദ്യയിടമാണ് കുടുംബം

 പാപ്പാ : സ്നേഹിക്കാൻ പഠിക്കുന്ന ആദ്യയിടമാണ് കുടുംബം

പാപ്പാ : സ്നേഹിക്കാൻ

പഠിക്കുന്ന

ആദ്യയിടമാണ്

കുടുംബം

 

വത്തിക്കാൻ : 10-മത് ആഗോള കുടുംബ സമ്മേളനത്തിന്റെ സമാപനം കുറിച്ചു കൊണ്ടു കർദ്ദിനാൾ കെവിൻ ഫാരെൽ മുഖ്യകാർമ്മീകനായി അർപ്പിച്ച ദിവ്യബലിയിൽ നടത്തിയ വചനപ്രഘോഷണത്തിലാണ് ഫ്രാൻസിസ് പാപ്പാ ലോകത്തിലെ എല്ലാ കുടുംബങ്ങളെയും ദൈവം അനുഗ്രഹിക്കുകയും കാത്തു പാലിക്കുകയും ചെയ്യട്ടെ എന്നാശംസിക്കുകയും നമ്മൾ സ്നേഹിക്കാൻ അഭ്യസിക്കുന്ന ആദ്യസ്ഥലമാണ് കുടുംബം എന്ന് പ്രഖ്യാപിക്കുകയും ചെയ്തത്.

സ്വാർത്ഥതയുടേയും,  വ്യക്തി മഹത്വത്തിന്റെയും, നിസ്സംഗതയുടേയും ധൂർത്തിന്റെയും വിഷം നിറഞ്ഞ ഒരു ലോകത്ത് കുടുംബത്തിന്റെ സൗന്ദര്യത്തെ ഫ്രാൻസിസ് പാപ്പാ പുകഴ്ത്തുകയും എന്നത്തേയുംകാൾ ഇന്ന് കുടുംബത്തെ നമ്മൾ പരിരക്ഷിക്കാൻ നിർബന്ധിതരാണ് എന്ന് അറിയിക്കുകയും ചെയ്തു.

ലൂക്കായുടെ സുവിശേഷത്തിൽ യേശുവിനെ അനുഗമിക്കുക എന്നാൽ അവനോടൊപ്പം ജീവിത സംഭവങ്ങളിലൂടെയുള്ള ഒരിക്കലും അവസാനിക്കാത്ത ഒരു യാത്ര പുറപ്പെടുക എന്നതാണ്. ഇത് വിവാഹിതരെ സംബന്ധിച്ച് എത്ര ശരിയാണ് എന്ന് പാപ്പാ പറഞ്ഞു. ബുദ്ധിമുട്ടുകളുടെയും ദു:ഖങ്ങളുടേയും പരീക്ഷണങ്ങളുടേയും നിമിഷങ്ങളിൽ വിശ്വസ്തതയുടെയും ക്ഷമയുടെയും  ഒരു ദൗത്യമായി വിവാഹത്തെയും കുടുംബ ജീവിതത്തെയും അനുഭവിക്കാനാണ് നമ്മുടെ ക്രിസ്തീയ വിളി എന്ന് പാപ്പാ കൂട്ടിച്ചേർത്തു.

സ്നേഹത്തിലും സേവനത്തിലും  നമുക്ക് മുന്നേ എപ്പോഴും നടക്കുന്ന യേശുവിനെ നോക്കുവാൻ കുടുംബങ്ങളെ ക്ഷണിച്ച പാപ്പാ കുടുംബ സ്നേഹം പങ്കുവയ്ക്കാനും എപ്പോഴും തുറവോടെ, പുറത്തേക്ക് നയിക്കുന്ന ശരീരത്തിലും ആത്മാവിലും ക്ഷീണിതരും  ബലഹീനരും മുറിവേറ്റവരുമായി യാത്രയിൽ കണ്ടു മുട്ടുന്ന എല്ലാവരേയും  സ്പർശിക്കുന്ന കുടുംബ സ്നേഹം പങ്കുവയ്ക്കാൻ അവരെ പ്രോൽസാഹിപ്പിച്ചു. സഭ അവരോടൊപ്പമുണ്ട് എന്നും സഭ അവരിലാണെന്നും  അവർക്ക് ഫ്രാൻസിസ് പാപ്പാ വാഗ്ദാനം ചെയ്തു.

“കാരണം സഭ ഒരു കുടുംബത്തിൽ നിന്നാണ് ജനിച്ചത്, നസ്രത്തിലെ തിരുകുടുംബത്തിൽ നിന്ന്;  സഭ കൂടുതലും കുടുംബങ്ങളാലാണ് രൂപീകൃതമാവുന്നത്, ” പാപ്പാ ഉപസംഹരിച്ചു.

admin

Leave a Reply

Your email address will not be published. Required fields are marked *