ആരാധനക്രമം സഭാജീവിതത്തിന്റെ അടിസ്ഥാനം: ഫ്രാൻസിസ് പാപ്പാ

 ആരാധനക്രമം സഭാജീവിതത്തിന്റെ അടിസ്ഥാനം: ഫ്രാൻസിസ് പാപ്പാ

ആരാധനക്രമം

സഭാജീവിതത്തിന്റെ

അടിസ്ഥാനം:

ഫ്രാൻസിസ് പാപ്പാ

 

വത്തിക്കാൻ : വിശുദ്ധ പത്രോസ് – പൗലോസ്  അപ്പസ്തോലന്മാരുടെ തിരുനാൾ ദിനമായ ജൂൺ 29-ആം തീയതി, ആരാധനക്രമം സംബന്ധിച്ച 65 ഖണ്ഡികകളുള്ള പുതിയ അപ്പസ്തോലിക ലേഖനം ഫ്രാൻസിസ് പാപ്പാ പുറത്തിറക്കി

“ത്രദിസിയോണിസ് കുസ്തോദെസ്” എന്ന പ്രത്യേക രേഖ വഴി, ആരാധനക്രമം സംബന്ധിച്ച് മെത്രാന്മാരെ അഭിസംബോധന ചെയ്‌ത്‌ എഴുതിയതിനു ശേഷം, എല്ലാ വിശ്വാസികളിലേക്കും ഇതേ വിഷയത്തിൽ സന്ദേശമെത്തിക്കുകയാണ് തന്റെ ഉദ്ദേശമെന്ന് പാപ്പാ വ്യക്തമാക്കി. ആരാധനക്രമം സഭാജീവിതത്തിന്റെ അടിസ്ഥാനമാനമാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു

രണ്ടാം വത്തിക്കാൻ കൗൺസിലിൽ നിന്ന് ഉയർന്നുവന്ന, ദിവ്യകാരുണ്യ ആഘോഷത്തിന്റെ അഗാധമായ അർത്ഥത്തെക്കുറിച്ച് ഓർമ്മിപ്പിക്കുകയും, ആരാധനാക്രമവുമായി ബന്ധപ്പെട്ട വളർച്ചയിലേക്ക് വിശ്വാസികളെ ക്ഷണിക്കുകയുമാണ് പാപ്പാ തന്റെ അപ്പസ്തോലിക ലേഖനത്തിലൂടെ ചെയ്യുന്നത്.

ദിവ്യാരാധനയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായുള്ള റോമൻ ഡികാസ്റ്ററിയുടെ, 2019 ഫെബ്രുവരിയിൽ നടന്ന  പ്ലീനറി മീറ്റിംഗിന്റെ ഫലമായാണ് 65 ഖണ്ഡികകലുള്ള ഈ ലേഖനം പാപ്പാ പ്രസിദ്ധീകരിക്കുന്നത്. 

പരിശുദ്ധാത്മാവ് സഭയോട് പറയുന്നത് കേൾക്കുവാൻ വേണ്ടി, നമുക്ക് വിവാദങ്ങൾ ഉപേക്ഷിക്കാമെന്നും, സഭാകൂട്ടായ്‌മയെ സംരക്ഷിച്ചുകൊണ്ട്, ആരാധനാക്രമത്തിന്റെ ഭംഗിയെക്കുറിച്ച് നമുക്ക് വിസ്മയിച്ചുകൊണ്ടിരിക്കാം” (65) എന്ന ആഹ്വാനത്തോടെയാണ് പാപ്പാ തന്റെ ലേഖനം അവസാനിപ്പിക്കുന്നത്.

 

admin

Leave a Reply

Your email address will not be published. Required fields are marked *