12-ാമത്‌ വല്ലാർപാടം ബൈബിൾ കൺവെൻഷൻ സെപ്റ്റംബർ 4 മുതൽ 7വരെ

 12-ാമത്‌ വല്ലാർപാടം ബൈബിൾ കൺവെൻഷൻ സെപ്റ്റംബർ 4 മുതൽ 7വരെ

12-ാമത്‌ വല്ലാർപാടം ബൈബിൾ

കൺവെൻഷൻ

സെപ്റ്റംബർ 4 മുതൽ 7വരെ

 

കൊച്ചി : ദേശീയ മരിയൻ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയിൽ പരിശുദ്ധ വല്ലാർപാടത്തമ്മയുടെ തിരുനാളിന് ഒരുക്കമായുള്ള വല്ലാർപാടം ബൈബിൾ കൺവെൻഷൻ 2022 സെപ്റ്റംബർ 4 മുതൽ 7വരെയുള്ള ദിവസങ്ങളിൽ വല്ലാർപാടം ബസിലിക്കയുടെ റോസറി പാർക്കിൽ വെച്ച് നടത്തുന്നതാണ്. ദിവസവും വൈകീട്ട് 4.30 മുതൽ രാത്രി 9 മണി വരെയുള്ള കൺവെൻഷനിൽ ജപമാല, ദിവ്യബലി, ഗാനശുശ്രൂഷ, വചന ശുശ്രൂഷ, ദിവ്യകാരുണ്യ ആരാധന, പരിശുദ്ധാത്മാഭിഷേക പ്രാർത്ഥന എന്നിവയാണ് പ്രധാന ശുശ്രൂഷകൾ.

കേരള കത്തോലിക്കാ സഭ “സഭാനവീകരണ വർഷമായി” ആഘോഷിക്കുന്ന ഈ കാലയളവിൽ “കർത്താവേ ഞങ്ങളുടെ വിശ്വാസം വർധിപ്പിക്കണമേ” എന്ന ആപ്തവാക്യത്തിലൂന്നിയാണ് ഇത്തവണത്തെ കൺവെൻഷൻ സംഘടിപ്പിച്ചിരിക്കുന്നത്.

പരിശുദ്ധ വല്ലാർപാടത്തമ്മയോടൊത്ത് ധ്യാനിക്കുവാനും, രോഗഭീതിയുടെയും അസമാധാനത്തിൻ്റെയും ഈ കാലഘട്ടത്തിൽ പരിശുദ്ധ അമ്മ വഴി ലഭിച്ചുകൊണ്ടിരിക്കുന്ന അനുഗ്രഹങ്ങൾക്ക് നന്ദി പറയുവാനും ദൈവസ്നേഹം ആഴത്തിൽ അനുഭവിച്ചറിയുവാനും വരാപ്പുഴ അതിരൂപത ഒരുക്കുന്ന ഈ ബൈബിൾ കൺവെൻഷനിൽ അതിരൂപതയ്ക്ക് അകത്തും പുറത്തു നിന്നുമായി ആയിരങ്ങൾ പങ്കെടുക്കും.

വചനപ്രഘോഷണ രംഗത്ത് നിറസാന്നിദ്ധ്യമായ തിരുവനന്തപുരം മൗണ്ട് കാർമ്മൽ റിട്രീറ്റ് സെന്റർ ഡയറക്ടർ ബഹു. ഫാ. ഡാനിയേൽ പൂവണ്ണത്തിലാണ് ധ്യാനശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നത്.

ധ്യാനശുശ്രൂഷ പരിപാടികൾ വരാപ്പുഴ അതിരൂപതയുടെ കേരളവാണി യൂട്യൂബ് ചാനലിലും, വല്ലാർപാടം ബസിലിക്കയുടെ യൂട്യൂബ് ചാനലിലും തത്സമയം സംപ്രേക്ഷണം ചെയ്യുന്നതാണ്.

സെപ്റ്റംബർ 11-ാം തിയ്യതി ഞായറാഴ്ച്ചയാണ് ഈ വർഷത്തെ മരിയൻ തീർത്ഥാടനം. ഈ വർഷത്തെ പരിശുദ്ധ വല്ലാർപാടത്തമ്മയുടെ തിരുനാൾ സെപ്റ്റംബർ 16ന് കൊടിയേറ്റത്തോടെ ആരംഭിച്ച് 24ന് സമാപിക്കും.

കൺവെൻഷന് വേണ്ടിയുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി വല്ലാർപാടം ബസിലിക്ക റെക്ടർ റവ.ഡോ. ആന്റണി വാലുങ്കൽ, പ്രൊ ക്ലമേഷൻ കമ്മീഷൻ ഡയറക്ടർ ഫാ.ആൻറണി ഷൈൻ കാട്ടുപറമ്പിൽ, സെക്രട്ടറി ജോസഫ് സി.റ്റി. എന്നിവർ അറിയിച്ചു.

admin

Leave a Reply

Your email address will not be published. Required fields are marked *