വരാപ്പുഴ അതിരൂപത പരിസ്ഥിതി കമ്മീഷന് വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശം സന്ദര്‍ശിച്ചു.
വരാപ്പുഴ അതിരൂപത പരിസ്ഥിതി
കമ്മീഷന് വിഴിഞ്ഞം
തുറമുഖ പദ്ധതി പ്രദേശം
സന്ദര്‍ശിച്ചു.
കൊച്ചി : വരാപ്പുഴ അതിരൂപത പരിസ്ഥിതി കമ്മീഷന് ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ കറുകപ്പിള്ളിയുടെ നേതൃത്വത്തില്‍ ആഗസ്റ്റ് 30 ചൊവ്വാഴ്ച വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശം സന്ദര്‍ശിച്ചു. സമര വേദിയില്‍ എത്തി മത്സ്യ തൊഴിലാളി സമൂഹത്തിന് പിന്തുണയും സഹായവും അറിയിച്ചു. തുടര്‍ന്ന് ടീം അംഗങ്ങള്‍ വലിയ തുറയിലെ ക്യാമ്പ് സന്ദര്‍ശിച്ചു മത്സ്യ തൊഴിലാളി കുടുംബാംഗങ്ങള്‍ അനുഭവിക്കുന്ന നരക യാതനകളും നേരിട്ട് മനസ്സിലാക്കി. കേരള ഹൈ കോടതിയില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന Victims Rights Centre വഴി മത്സ്യ തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകള്‍, കുട്ടികള്‍ എന്നിവർ കഴിഞ്ഞ 4 വര്‍ഷങ്ങളായി അനുഭവിക്കുന്ന നരക യാതനക്ക് പരിഹാരം കാണാന്‍ ഉള്ള നടപടി സ്വീകരിക്കും.