സഭാവാര്‍ത്തകള്‍ – * 03.11 .24*

 സഭാവാര്‍ത്തകള്‍ – * 03.11 .24*

 

സഭാവാര്‍ത്തകള്‍ – * 03.11 .24*

 

വത്തിക്കാൻ വാർത്തകൾ

 

സമാധാനം പരിശുദ്ധാത്മാവിന്റെ ദാനം: ഫ്രാന്‍സിസ് പാപ്പാ

 

വത്തിക്കാന്‍ : ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സായുധസംഘര്‍ഷങ്ങളും യുദ്ധങ്ങളും ഗുരുതരമായി തുടരുന്ന പശ്ചാത്തലത്തില്‍, പരിശുദ്ധാത്മാവിന്റെ ദാനമായ സമാധാനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ ഫ്രാന്‍സിസ് പാപ്പാ ആഹ്വാനം ചെയ്തു. ലോകത്ത് യുദ്ധങ്ങള്‍ വളരുകയാണെന്ന് പാപ്പാ അപലപിച്ചു.

യുദ്ധങ്ങളില്‍ ആരും ജയിക്കുന്നില്ലെന്നും, അവയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരേവരും പരാജയപ്പെടുകയാണെന്നും  പാപ്പാ പറഞ്ഞു..  ഗാസായില്‍ കഴിഞ്ഞ ദിവസം 150 നിഷ്‌കളങ്കരായ മനുഷ്യരാണ് കൊല ചെയ്യപ്പെട്ടത്. യുദ്ധങ്ങളില്‍ നിരവധി കുട്ടികള്‍ ഇരകളാകുന്നതിനെതിരെ സംസാരിച്ച പാപ്പാ, കുട്ടികളും കുടുംബങ്ങളുമാണ് യുദ്ധങ്ങളുടെ ആദ്യ ഇരകളെന്ന് അനുസ്മരിച്ചു..

സ്ഥൈര്യലേപന ചൈതന്യം ഉപേക്ഷിക്കരുത്: ഫ്രാന്‍സിസ് പാപ്പാ

 

വത്തിക്കാന്‍ :  പരിശുദ്ധാത്മാവിന്റെ വിശുദ്ധീകരണകര്‍മ്മം നമുക്കു കൈവരുന്നത് പ്രധാനമായും രണ്ടു മാര്‍ഗ്ഗങ്ങളിലൂടെയാണ്.  ദൈവവചനത്തിലൂടെയും, കൂദാശകളിലൂടെയും. കൂദാശകളില്‍, പരിശുദ്ധാത്മാവിന്റെ പ്രത്യേകമായ കൂദാശയാണ് സ്ഥൈര്യലേപനകൂദാശ. സഭയുടെ ജീവിതത്തില്‍ സജീവമായ പങ്കാളിത്തം ആരംഭിക്കുന്നതിനുള്ള പ്രാരംഭകൂദാശയാണ് സ്ഥൈര്യലേപനം . ഇപ്രകാരം സഭയില്‍ സജീവ അംഗങ്ങളായി നാം മാറുവാനും, നമുക്ക് ലഭിച്ച കഴിവുകളെയും, സിദ്ധികളെയും കുഴിച്ചുമൂടാതെ, ആത്മാവിന്റെ നിധി നേടുവാനും, ആദ്യഫലങ്ങള്‍ നുകരുവാനും നാം പരിശ്രമിക്കണമെന്നും പാപ്പ പറഞ്ഞു.

 

അതിരൂപത വാർത്തകൾ

 

കേരള മനസാക്ഷിയെ പിടിച്ചു കുലുക്കുന്ന മുനമ്പം ജനത പ്രതിസന്ധി : ബിഷപ്പ് ആന്റണി വാലുങ്കല്‍

 

കൊച്ചി  : മുനമ്പം വഖഫ് അനീതിക്കെതിരെ മുനമ്പത്തെ കടപ്പുറം ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് വരാപ്പുഴ അതിരൂപത സഹായ മെത്രാന്‍ അഭിവന്ദ്യ ആന്റണി വാലുങ്കല്‍ വരാപ്പുഴ അതിരൂപത മെത്രാസന മന്ദിരത്തില്‍ നിന്നും പള്ളിപ്പുറം കടപ്പുറം പള്ളിയിലേക്ക് 2024 ഒക്ടോബര്‍ 29 ചൊവ്ച രാവിലെ 10 മണിക്ക് ഐക്യദാര്‍ഢ്യറാലി നടത്തുകയുണ്ടായി .

കേരളത്തിലെ തൊഴില്‍ മേഖലയില്‍ ഏറ്റവും അപകടകരമായ തൊഴില്‍ മേഖലയില്‍ വ്യാപ്യതരാക്കുന്നവരാണ് മത്സ്യത്തൊഴിലാളികള്‍ കടലിനോട് മല്ലടിച്ച് കഠിനാദ്ധ്വാനം ചെയ്തു കിട്ടിയ തുച്ഛമായ വരുമാനം സ്വരുക്കൂട്ടി നിങ്ങളുടെ പൂര്‍വ്വികര്‍ വിലകൊടുത്തു വാങ്ങിയിട്ടുള്ള ഈ ഭൂമിയ്ക്കുമേല്‍ നിങ്ങളുടെ അവകാശവാദം ഉറപ്പിച്ചു കിട്ടുവാനാണ് ഈ നിരാഹാര സമരം എന്നത് ഏവരുടെയും മനസ്സാക്ഷിയെ പിടിച്ചു കുലുക്കുന്ന യാഥാര്‍ത്ഥ്യമാണ് എന്ന് നിരാഹാരസമരപന്തലിലെ ജനങ്ങളെ അഭിസംബോധന ചെയ്തു കൊണ്ട് ആന്റണി വാലുങ്കല്‍ പിതാവ് പറഞ്ഞു,

 

 

 

.

admin

Leave a Reply

Your email address will not be published. Required fields are marked *