സഭാവാര്‍ത്തകള്‍ – * 10.11 .24*

 സഭാവാര്‍ത്തകള്‍ – * 10.11 .24*

സഭാവാര്‍ത്തകള്‍ – * 10.11 .24*

 

വത്തിക്കാൻ വാർത്തകൾ

 

വൈദികര്‍ ദൈവത്തിനും, ദൈവജനത്തിനും സമീപസ്ഥരായിരിക്കണം : ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാൻ സിറ്റി :  ദൈവവും മെത്രാനും മറ്റു വൈദികരും ദൈവജനവുമായുള്ള അടുപ്പം വളര്‍ത്തിയെടുക്കാനും, വിശ്വാസജീവിതം വഴി ക്രിസ്തുവിലേക്ക് നടക്കാനും, ദൈവജനത്തിനരികിലേക്കുള്ള ക്രിസ്തുവിന്റെ യാത്രയില്‍ അവനെ അനുധാവനം ചെയ്യാനും, ജനത്തെ ക്രിസ്തുവിലേക്ക് നയിക്കാനും വൈദികര്‍ പരിശ്രമിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പാപറഞ്ഞു. സക്രാരിക്ക് മുന്നിലേക്കുള്ള വൈദീകരുടെ പ്രദക്ഷിണം, ദൈവജനത്തിന് മുന്നിലേക്കുള്ള ക്രിസ്തുവിന്റെ യാത്രയില്‍ അവനെ അകമ്പടി സേവിക്കാനും, ജനത്തെ ക്രിസ്തുവിലേക്ക് നയിക്കാനുമുള്ള നമ്മുടെ വിളിയെയാണ് ഓര്‍മ്മിപ്പിക്കുന്നതെന്നും പാപ്പാ കൂട്ടിചേര്‍ത്തു.

 

അതിരൂപത വാർത്തകൾ

 

മുനമ്പം ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട്

ആര്‍ച്ച്ബിഷപ്പ് കളത്തിപ്പറമ്പില്‍ മുനമ്പം സമരപ്പന്തല്‍സന്ദര്‍ശിച്ചു.

 

കൊച്ചി :  മുനമ്പം -കടപ്പുറം മേഖലയിലെ ഭൂമിയുടെ റവന്യു അവകാശങ്ങള്‍ ഉടന്‍ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കടപ്പുറം വേളാങ്കണ്ണി മാത പള്ളിയങ്കണത്തില്‍ മുനമ്പം കടപ്പുറം നിവാസികളുടെ നിരാഹാര സമരം തുടരുകയാണ്.

കേരള മനസാക്ഷിയെ പിടിച്ചു കുലുക്കുന്ന മുനമ്പം വഖഫ് അനീതിക്കെതിരെ മുനമ്പത്തെ കടപ്പുറം ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് 2024 നവംബര്‍ 8 വെള്ളിയാഴ്ച വൈകിട്ട് 3 30ന് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ ജോസഫ് കളത്തിപ്പറമ്പില്‍ മുനമ്പം സമരപ്പന്തല്‍സന്ദര്‍ശിച്ചു.

 

 

ദൈവദാസന്‍ മോണ്‍. ഇമ്മാനുവല്‍ ലോപ്പസ് ബൈബിള്‍ ക്വിസ് നവംബര്‍ 17-ാം തീയതി ഞായറാഴ്ച ഇടവകകളില്‍ വച്ച് ഉച്ചയ്ക്ക് 2- 4 pm വരെ നടത്തപ്പെടുന്നു.

കൊച്ചി : വരാപ്പുഴ അതിരൂപതയിലെ മതബോധന വിഭാഗത്തിന്റെ നേതൃത്വത്തില്‍ ദൈവദാസന്‍ മോണ്‍. ഇമ്മാനുവല്‍ ലോപ്പസ് ബൈബിള്‍ ക്വിസ് മൂന്നാം സീസണ്‍ നവംബര്‍ 17-ാം തീയതി ഞായറാഴ്ച ഇടവകകളില്‍ വച്ച് ഉച്ചയ്ക്ക് 2- 4 pm വരെ നടത്തപ്പെടുന്നു.
പഠന ഭാഗം – വി. മര്‍ക്കോസ്, ലൂക്കാ സുവിശേഷങ്ങള്‍ .
രണ്ടു പേര്‍ അടങ്ങുന്ന ടീമായി മത്സരത്തില്‍ പങ്കെടുക്കാം. ടീമില്‍ ഒരാള്‍ മതബോധന വിദ്യാര്‍ത്ഥി ആയിരിക്കണം.

 

വിശുദ്ധരുടെ മഹാപ്രളയം ഒരുക്കി – മതബോധന വിദ്യാര്‍ത്ഥികള്‍

കൊച്ചി :  വടുതല സെന്റ് ആന്റണീസ് ദേവാലയത്തിലെ മതബോധന വിഭാഗം മതബോധന വാരാചരണത്തിന്റെ ഭാഗമായി 115 വിശുദ്ധരെ അണിനിരത്തി.
പുതുതലമുറയിലെ കുട്ടികള്‍ക്ക് വിശുദ്ധരെ കൂടുതലായി പരിചയപ്പെടുത്തുക അതുവഴി അവര്‍ വിശുദ്ധരുടെ ജീവിത മാതൃക പിന്‍തുടരുകയെന്നതായിരുന്നു ഈ പരിപാടിയുടെ ഉദ്ദേശലക്ഷ്യം. വിശുദ്ധരുടെ വേഷമിടുന്ന ഓരോ കുട്ടികളും ആ വിശുദ്ധന്റെ ജീവിതത്തേക്കറിച്ച് പൂര്‍ണമായി പഠിച്ചിരിക്കണം എന്ന നിബന്ധനയോടുകൂടിയാണ് കുട്ടികളെ തിരഞ്ഞെടുത്തത്.

സകല വിശുദ്ധരുടെയും തിരുനാള്‍ ദിനത്തോടനുബദ്ധിച്ച് 101 വിശുദ്ധന്മാരുടെ വേഷത്തില്‍ മതബോധന വിദ്യാര്‍ത്ഥികളെ അണിനിരത്തി മുളന്തുരുത്തി സെന്റ് ആന്റണീസ് മതബോധന വിഭാഗം. ഇടവകയിലെ പത്ത് കുടുംബ യൂണിറ്റുകളുടെ നാമധേയമുള്ള വിശുദ്ധരുടെ വേഷവിധാനങ്ങളിലും കുട്ടികളെ ഒരുക്കി.

admin

Leave a Reply

Your email address will not be published. Required fields are marked *