മുനമ്പം ജനതയ്ക്ക് *ഐക്യദാർഢ്യം
മുനമ്പം ജനതയ്ക്ക് ഐക്യദാർഢ്യം
കൊച്ചി : സ്വന്തം പുരയിടങ്ങളും കിടപ്പാടങ്ങളും സംരക്ഷിക്കുന്നതിനായി പോരാടുന്ന മത്സ്യ തൊഴിലാളികൾ ഉൾപ്പെടെയുള്ള മുനമ്പം ജനതയ്ക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ടും സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ടും കേരള ലേബർ മൂവ്മെൻറ് വരാപ്പുഴ അതിരൂപത സമിതിയുടെ നേതൃത്തിൽ മുനമ്പം സമര പന്തലിൽ സമ്മേളനത്തിൽ പങ്കെടുത്തു. കെ എൽ എം സംസ്ഥാന പ്രസിഡൻ്റ് ബാബു തണ്ണിക്കോട്ട്, വരാപ്പുഴ അതിരൂപത പ്രസിഡൻ്റ് ബിജു പുത്തൻപുരക്കൽ എന്നിവർ പ്രസംഗിച്ചു. രൂപത ട്രഷറർ ജോർജ്ജ് പോളയിൽ, സ്വതന്ത്ര നിർമ്മാണ തെ ഴിലാളി യൂണിയൻ പ്രസിഡൻ്റ് പീറ്റർ മണ്ഡലത്ത്, മേഖല പ്രസിഡൻ്റുമാരായ ജോസഫ് കണ്ണാംപ്പിള്ളി, ജോൺസൺ പാലക്കപറമ്പിൽ, മേഖല സെക്രട്ടറി പോൾ റൊസാരിയോ, മേഖല വൈസ് പ്രസിഡൻ്റ് ടി ജി ജോസഫ്, ഫ്രാൻസിസ് താന്നിക്കപ്പിള്ളി വിവിധ യൂണിറ്റ് ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നല്കി.