സഭാവാര്‍ത്തകള്‍ : 09 . 02 .25*

സഭാവാര്‍ത്തകള്‍ : 09 . 02 .25*
വത്തിക്കാൻ വാർത്തകൾ
കുട്ടികള്‍ക്കായി ഒരു കത്ത് എഴുതുമെന്ന് പാപ്പാ!
വത്തിക്കാൻ സിറ്റി : കുട്ടികളുടെ അവകാശങ്ങളെ അധികരിച്ച് വത്തിക്കാനില്‍ സംഘടിപ്പിക്കപ്പെട്ട അന്താരാഷ്ട്രസമ്മേളനത്തിന്റെ തിങ്കളാഴ്ച (03/02/25) ഉച്ചതിരിഞ്ഞു നടന്ന സമാപനയോഗത്തില്‍ ആണ് ഫ്രാന്‍സീസ് പാപ്പാ ഇതു വെളിപ്പെടുത്തിയത്.
കുഞ്ഞുങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ഈ യത്‌നത്തിന് തുടര്‍ച്ചയേകുകയും അത് സഭയിലാകമാനം വ്യാപകമാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് താന്‍ ഈ കത്ത് എഴുതകയെന്നും പാപ്പാ വ്യക്തമാക്കുകയും ചെയ്തു.
അതിരൂപത വാർത്തകൾ
കര്‍ദിനാള്‍ ഫിലിപ് നേരി സിസിബിഐ പ്രസിഡന്റ്
ഭുവനേശ്വര്‍ : കോണ്‍ഫറന്‍സ് ഓഫ് കാത്തലിക് ബിഷപ്‌സ് ഓഫ് ഇന്ത്യയുടെ (സിസിബിഐ) പ്രസിഡന്റായി കര്‍ദ്ദിനാള്‍ ഫിലിപ്പ് നേറി ഫെരാവോ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ബംഗളൂരു ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ മച്ചാഡോ വൈസ് പ്രസിഡന്റായും റാഞ്ചി രൂപതയുടെ ആര്‍ച്ച് ബിഷപ്പ് വിന്‍സെന്റ് സെക്രട്ടി ജനറലായും തെരെഞ്ഞെടുക്കപെട്ടു.
ഒഡീഷയിലെ ഭുവനേശ്വറിലെ എക്‌സിംയം യൂണിവേഴ്‌സിറ്റിയില്‍ നടന്ന സിസിബിഐ യുടെ 36-ാമത് പ്ലീനറി അസംബ്ലിയിലാണ് തിരഞ്ഞെടുപ്പ് നടന്നത്.
ആല്‍ബെര്‍ട്ടിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ക്വീന്‍സ് വാക്ക്‌വേയില്‍ ഫ്‌ലാഷ് മോബും ബാന്‍ഡ് പ്രകടനവുംസംഘടിപ്പിച്ചു
എറണാകുളം : സെന്റ് അല്‍ബര്‍ട്ട്‌സ് കോളേജ് (ഓട്ടോണോമസ്), മാനേജ്മന്റ് വിഭാഗമായ ആല്‍ബെര്‍ട്ടിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ക്വീന്‍സ് വാക്ക്‌വേയില്‍ ഫ്‌ലാഷ് മോബും ബാന്‍ഡ് പ്രകടനവും സംഘടിപ്പിച്ചു. ഡ്രഗ്‌സ് ദുരുപയോഗത്തിനെതിരെയും റോഡ് സുരക്ഷയെയും സംബന്ധിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക എന്നതായിരുന്നു ലക്ഷ്യം. ഐക്യ രാഷ്ട്ര സംഘടനയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളിലെ മൂന്നാം ലക്ഷ്യമായ ആരോഗ്യവും നന്മയുമെന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സ്ഥാപനത്തിന്റെ ശ്രമങ്ങളുടെ ഭാഗമായിരുന്നു ഈ പരിപാടി.