എറണാകുളം ലൂര്‍ദ് ആശുപത്രിയില്‍ എല്‍ഡേഴ്സ് ഫോറം ആരംഭിക്കുന്നു

 എറണാകുളം ലൂര്‍ദ് ആശുപത്രിയില്‍ എല്‍ഡേഴ്സ് ഫോറം ആരംഭിക്കുന്നു

കൊച്ചി :വാര്‍ദ്ധക്യകാലം ആനന്ദകരമാക്കുക ആരോഗ്യത്തോടെയിരിക്കുക എന്ന ലക്ഷ്യവുമായി ലൂര്‍ദ് ആശുപത്രിയില്‍ ലൂര്‍ദ് എല്‍ഡേഴ്സ് ഫോറം ആരംഭിക്കുന്നു. വിവിധ കര്‍മ്മ പദ്ധതികളാണ് പ്രായമായവരുടെ ആരോഗ്യ സംരക്ഷണത്തിനായി തയ്യാറാക്കിയിരിക്കുന്നത്.
ജീവിതത്തില്‍ കൈപിടിച്ചു നടത്തിയ മാതാപിതാക്കള്‍ക്ക് വാര്‍ദ്ധക്യകാലത്ത് താങ്ങും തണലും നല്കി സംരക്ഷിക്കുക എന്നത് കുടുംബങ്ങളുടെ മാത്രമല്ല സമൂഹത്തിന്‍റെ കൂടി ഉത്തരവാദിത്വമാണെന്ന ഓര്‍മ്മപ്പെടുത്തല്‍കൂടിയാണ് ലൂര്‍ദ് ആശുപത്രി വിഭാവന ചെയ്യുന്ന ഈ പദ്ധതി.
കുറഞ്ഞ നിരക്കില്‍ ഡോക്ടറുടെ സേവനങ്ങള്‍, സൗജന്യ പരിശോധനകള്‍, ആരോഗ്യ സംരക്ഷണ ബോധവത്കരണ ക്ലാസുകള്‍, മാനസിക പിന്തുണ കൗണ്‍സിലിംഗ് സൗകര്യം, നിരവധി ആനുകൂല്യങ്ങളടങ്ങിയ പ്രിവിലേജ് കാര്‍ഡ്, കുടുംബാംഗങ്ങള്‍ക്കായി ബോധവത്കരണ പരിപാടികള്‍, വിനോദപരിപാടികള്‍ തുടങ്ങി വിവിധ കര്‍മപദ്ധതികളാണ് ലൂര്‍ദ് എല്‍ഡേഴ്സ് ഫോറം അംഗങ്ങള്‍ക്കായി തയ്യാറാക്കിയിരിക്കുന്നത്.

admin

Leave a Reply

Your email address will not be published. Required fields are marked *