KEAM പ്രവേശനം: ഐസാറ്റ് എഞ്ചിനീയർ കോളേജ് ഹെൽപ്‌ലൈൻ ആരംഭിച്ചു

KEAM പ്രവേശനം: ഐസാറ്റ്

എഞ്ചിനീയർ കോളേജ്

ഹെൽപ്‌ലൈൻ ആരംഭിച്ചു.

 

കൊച്ചി : കേരളത്തിലെ വളരെ പ്രധാനപ്പെട്ട പ്രവേശന പരീക്ഷയായ KEAM അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 10 നു മുൻപായി അപേക്ഷിക്കാം. കേരളത്തിൽ എഞ്ചിനീയറിംഗ് ആർക്കിടെക്ച്ചർ ഫാർമസി കോഴ്സുകളിലേക്ക് അഡ്മിഷൻ ആഗ്രഹിക്കുന്നവർ ആണ് അപേക്ഷ സമർപ്പിക്കേണ്ടത്. വൈവിദ്ധ്യമാർന്ന മേഖലകളിൽ വിവിധ രാജ്യങ്ങളിൽ തൊഴിൽ ചെയ്യാൻ കഴിയുന്ന ഒരു തൊഴിൽ മേഖല ആഗ്രഹിക്കുന്നവർക്ക് KEAM അപേക്ഷിക്കാവുന്നതാണ്. ഉയർന്ന സ്കോളർഷിപ്പുകളും, മികച്ച കോളേജുകളിലേക്കുള്ള പ്രവേശനവും ആണ് അതിൽ പ്രാധാനം. പാസ്പോർട്ട്സൈസ് ഫോട്ടോ, സിഗനേച്ചർ, മെയിൽ ഐഡി, ഫോൺ നമ്പർ, റിസർവേഷൻ എലിജിബിലിറ്റി രേഖകൾ എന്നിവയാണ് അപേക്ഷിക്കാൻ ആവശ്യമായ അടിസ്ഥാന രേഖകൾ. അപേക്ഷ ഫീസ് പോസ്റ്റ്‌ ഓഫീസ് വഴിയോ ഓൺലൈൻ ആയോ സമർപ്പിക്കാം. എറണാകുളം ജില്ലയിലെ കുട്ടികൾക്ക് അപേക്ഷ സംബന്ധിച്ച സംശയങ്ങൾ ദൂരീകരിക്കാൻ ഐസാറ്റ് എഞ്ചിനീയറിംഗ് കോളേജ് ഹെൽപ്‌ലൈൻ ആരംഭിച്ചിട്ടുണ്ട്. കോഴ്സുകൾ സംബന്ധിച്ച സംശയങ്ങൾ തീർക്കാനും കുട്ടികൾക്ക് കോളേജുമായി ബന്ധപ്പെടാം. പ്രവേശന പരീക്ഷക്കായുള്ള പരിശീലനം ലഭിക്കാത്ത കുട്ടികൾക്കു മികച്ച അവസരം ലഭ്യമാക്കാൻ ട്രയൽ എക്സാമുകളും ഐസാറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ട്രയൽ എക്‌സാമിനായി https://aisat.linways.com/v4/adm-applicant/login എന്ന ലിങ്ക് വഴി സൗജന്യമായി രജിസ്റ്റർ ചെയ്യാം. കീം എക്സാമിനു രജിസ്റ്റർ ചെയ്യനായി www.cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് 9048540361 എന്ന നമ്പറിൽ ബന്ധപ്പെടാം.


Related Articles

കാൻസർ ദിനാചരണം നടത്തി – ഇ എസ് എസ് എസ്.

കാൻസർ ദിനാചരണം നടത്തി – ഇ എസ് എസ് എസ്. എറണാകുളം : അന്തർദേശീയ ക്യാൻസർ ദിനത്തോടനുബന്ധിച്ച് എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയുടെയും കളമശ്ശേരി സെൻ്റ് പോൾസ്

യൗസേപ്പിതാവർഷത്തിലെ കർമ്മ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു

യൗസേപ്പിതാവർഷത്തിലെ കർമ്മ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു   കൊച്ചി :  യൗസേപ്പിതാ വർഷാചരണത്തോടനുബന്ധിച്ച് വരാപ്പുഴ അതിരൂപത നടപ്പിലാക്കുന്ന കർമ്മ പദ്ധതികളുടെ ഉദ്ഘാടനം വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്താ അഭിവന്ദ്യ

ബിഷപ്പ് ജോസഫ് ജി ഫെർണാണ്ടസ് സാധാരണക്കാരന്റെ മണമുള്ള നല്ല ഇടയൻ – ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ.

ബിഷപ്പ് ജോസഫ് .ജി. ഫെർണാണ്ടസ് സാധാരണക്കാരന്റെ മണമുള്ള നല്ല ഇടയൻ – ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ.     കൊച്ചി : കാലം ചെയ്ത കൊല്ലം

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<