അടുത്ത ദുരന്തം -ഏക സിവിൽ കോഡ്
Print this article
Font size -16+
![]() കോഴിക്കോട് രൂപത ബിഷപ് ഡോ.വര്‍ഗീസ് ചക്കാലയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. മതത്തിന്റെ പേരിലുളള വിവേചനം ഭരണഘടനയ്ക്ക് എതിരെന്ന് ബിഷപ്പ് പറഞ്ഞു. ഏക സിവില്‍ കോഡാണ് ഇനി ഇന്ത്യ നേരിടാന്‍ പോകുന്ന ദുരന്തമെന്ന് കെ എല്‍ സി എ സംസ്ഥാന സമ്മേളനത്തില്‍ പ്രതിനിധികള്‍ ആശങ്കകളുയര്‍ത്തി. പൗരത്വനിയമഭേദഗതിയും ആംഗ്ളോ ഇന്ത്യന്‍ പ്രാതിനിധ്യം ഇല്ലാതാക്കിയതും മതപരമായ വിവേചനങ്ങളുടെ സൂചനയാണെന്ന് സമ്മേളനം പ്രസ്താവിച്ചു.
കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷെറി ജെ.തോമസ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എബി കുന്നേപറമ്പില് വരവുചിലവ് കണക്കവതരിപ്പിച്ചു. ഷാജി ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. മോണ്‍സിഞ്ഞോര്‍ ഡോ.തോമസ് പനയ്ക്കല്‍, ്മോണ് ജോസ് നവസ്, ഫാ.വില്ല്യംരാജന്‍, ഫാ.പോള്‍ ആന്‍ഡ്രൂസ്, ജോസഫ് പ്ലേറ്റോ, നൈജു അറക്കല്‍, സി.ജെ.റോബിന്, ജോസഫ് റിബല്ലോ, കെ.എ.എഡ്വേര്‍ഡ്, എന്നിവര്‍ പ്രസംഗിച്ചു.
ഇ ഡി ഫ്രാന്‍സീസ്, ജെ സഹായദാസ്, ടി എ ഡാല്‍ഫിന്‍, ഉഷാകുമാരി, അജു ബി ദാസ്, എം സി ലോറന്‍സ്, ജസ്റ്റീന്‍ ഇമ്മാനുവല്‍, പൂവം ബേബി, ജോണ്‍ ബാബു, ബിജു ജോസി, ജസ്റ്റിന് ആന്റണി, വിന്‍സ് പെരിഞ്ചേരി, അഡ്വ ജസ്റ്റിന് കരിപ്പാട്ട്, ഷൈജ ടീച്ചര്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ സംസാരിച്ചു.
കേരളത്തിലെ എല്ലാ ലത്തീന്‍ രൂപതകളില്‍ നിന്നുമുള്ള സംഘടന പ്രതിനിധികള്‍ പങ്കെടുത്തു. സമുദായത്തിന്റെ ആവശ്യങ്ങള്‍ പഠിക്കാന്‍ കമ്മീഷനെ നിയമിക്കുക, സഭകളിലെ ആംഗ്ളോ ഇന്ത്യന്‍ പ്രാതിനിധ്യം പുനസ്ഥാപിക്കുക, പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കുക വിഷയങ്ങളില്‍ തുടര്‍ സമ്മര്‍ദ്ദപരിപാടികള്‍ സംഘടിപ്പിക്കാന്‍ കൗണ്‍സില്‍ തീരുമാപിച്ചു.
|
|
Related
No comments
Write a comment
No Comments Yet!
You can be first to comment this post!