എഡ്യൂവിഷൻ 2020
എഡ്യൂവിഷൻ 2020….വരാപ്പുഴ അതിരൂപതക്കു ഒരു സ്വപ്ന സാക്ഷാത്കാരത്തിന് ഉള്ള യാത്രയായിരുന്നു ….
2008 ൽ തുടക്കം കുറിച്ച “എഡ്യൂവിഷൻ 2020” എന്ന വിദ്യാഭ്യാസ പുരോഗതി ലക്ഷ്യം വെച്ചുകൊണ്ടുള്ള, വിവിധ പദ്ധതികളുടെ ഒരു കാലഘട്ടം വരാപ്പുഴ അതിരൂപത പൂർത്തിയാക്കുകയാണ്. ഈ ലക്ഷ്യത്തിന്റെ പ്രാധാന്യം ഒന്നുകൂടി വെളിവാക്കുക യാണ് 2020 വിദ്യാഭ്യാസ വർഷമായി അതിരൂപത ആചരിക്കുമ്പോൾ.
വിദ്യാഭ്യാസ വർഷത്തിന് തുടക്കം കുറിച്ചുകൊണ്ട് 2020 ജനുവരി അഞ്ചിന് രാവിലെ 9 മണിക്ക് വരാപ്പുഴ അതിരൂപത മെത്രാപോലിത്ത ജോസഫ് കളത്തിപ്പറമ്പിൽ പിതാവ് അതിരൂപത ഭദ്രാസന ദേവാലയത്തിൽ ബലിയർപ്പിച്ചു പ്രാർത്ഥിക്കുകയും, വിദ്യാഭ്യാസ വർഷ0 പ്രഖ്യാപിക്കുകയും ചെയ്തു.
ക്രാന്തദർശിയായ ഡാനിയൽ അച്ചാരുപറമ്പിൽ പിതാവിന്റെയും സമർപ്പണ മനോഭാവം ഉള്ള വൈദികരുടെയും അല്മായരുടെയും പ്രവർത്തനങ്ങളുടെ ഫലമാണ് ഇന്ന് ഈ മുന്നേറ്റത്തിന് പ്രചോദനം നൽകിയത്. അവർ കൈമാറിയ വെളിച്ചം മറ്റുള്ളവർക്ക് പകരാനായി ഒരേമനസ്സോടെ നിസ്വാർത്ഥമായി കൈകോർക്കാൻ മെത്രാപോലിത്ത ആഹ്വാനം ചെയ്‌തു .
നവദർശൻ ഡയറക്ടർ ഫാ . ആൻ്റണി ബിബു, പുതിയ വിദ്യഭ്യാസ പ്രവർത്തനങ്ങളുടെ വിവരണം നൽകി.