സാഹസികതയിലേക്കു യുവജനങ്ങൾക്കു സ്വാഗതം : ആർച്ച്ബിഷപ് കളത്തിപ്പറമ്പിൽ
കളമശ്ശേരി : യുവജനങ്ങളെ സാഹസികതയിലേക്കു വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ് ഡോ . ജോസഫ് കളത്തിപ്പറമ്പിൽ സ്വാഗതം ചെയ്‌തു.
കപ്പലിൽ ലോകം ചുറ്റാൻ ആഗ്രഹമുള്ളവർക്കും സാഹസികത ഇഷ്ടപെടുന്നവർക്കും മർച്ചന്റ് നേവിയിൽ ധാരാളം അവസരങ്ങൾ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു .കളമശേരിയിൽ ആൽബർട്ടയിൻ മാരിടൈം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആശീർവാദവും ഉത്ഘാടനവും ആർച്ച്ബിഷപ് നിർവഹിച്ചു.
തുടർന്ന് നടന്ന പൊതുസമ്മേളനം ഹൈബി ഈഡൻ എം .പി . ഉത്ഘാടനം ചെയ്‌തു .എം .എൽ .എ മാരായ വി .കെ .ഇബ്രാഹിം കുഞ്ഞു , ടി .ജെ . വിനോദ് , കളമശ്ശേരി മുൻസിപ്പൽ ചെയർപേഴ്സൺ റുഖിയ ജമാൽ , കോളജ് മാനേജർ ഫാ. ഡെന്നി പെരിങ്ങാട്ട് , അസ്സോസിയേറ്റ് മാനേജർ ഫാ. രാജൻ കിഴവന , മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ . സൈമൺ കൂമ്പയിൽ , പ്രൊ. ജയശീലൻ ,പ്രൊ . ഡോ . എസ് . ജോസ് , പ്രൊ. പോൾ ആൻസൽ എന്നിവർ പ്രസംഗിച്ചു.
ഷിപ്പിംഗ് മേഖലയിലെ പുതിയ സാദ്ധ്യതകൾ മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥികൾക്ക് മുൻപിൽ തുറക്കുന്നു . ഈ മേഖലയിലെ വിവിധ കോഴ്സുകൾ ഇവിടെ നടത്തപ്പെടുന്നു . വിദഗ്ദരായ അധ്യാപകരുടെ സേവനവും ലഭ്യമാണ് .