ആൽബേർഷ്യൻ എഡ്യുക്കേഷൻ എക്സ്പോയ്ക്ക് തുടക്കമായി

![]() 1946 ൽ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് അട്ടിപ്പേറ്റി സ്ഥാപിച്ച മഹത്തായ ഈ കലാലയം വൈജ്ഞാനിക രംഗത്തെ വേറിട്ട ശബ്ദമാണെന്ന് പിതാവ് അഭിപ്രായപ്പെട്ടു. 41 ഓളം കോഴ്സുകളിലായി 3000 ത്തോളം വിദ്യാർത്ഥികൾ ആൽബർട്ട്സ് കോളജിൽ അധ്യയനം നടത്തുന്നു.
സമ്മേളനത്തിൽ കോളജ് ചെയർമാൻ റവ. ഫാ. ആൻറണി അറയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. ജെർമനി കാത്തോ യുണിവേഴ്സിറ്റി പ്രഫസർ ഗ്രിറ്റ ഹോപ്പർണർ മുഖ്യാത്ഥി ആയിരുന്നു. പ്രിൻസിപ്പാൾ ഡോ. എം. എൽ. ജോസഫ്, ബർസാർ & വൈസ് പ്രിൻസിപ്പാൾ ഫാ. ജോൺ ക്രിസ്റ്റഫർ, വൈസ് പ്രിൻസിപ്പാൾ ഡോ. റോസ്ലിൻഡ് ഗോൺസാഗ, പരീക്ഷ കൺട്രോളർ പ്രൊഫ. കെ.ജെ. ബെന്നി, സ്റ്റുഡന്റ് ഡീൻ ഡോ. വിജയ് കണ്ണിക്കൽ, റിസർച്ച് ഡീൻ കൃഷ്ണകുമാർ കെ.എസ് എന്നിവർ പ്രസംഗിച്ചു.
മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന എഡ്യുക്കേഷൻ എക്സപോയിൽ 200 ഓളം സ്റ്റോളുകളിലായി വിവിധ കലാലയങ്ങളിലെ വിദ്യാർത്ഥികളുടെ വർക്കിങ്ങ് മോഡൽ എക്സിബിറ്റുകളും, റോബോട്ടിക്ക് എക്സ്പോ, സയ്ൻറ്റിഫിക്ക് എക്സപോ, പ്ലാനിറ്റോറിയം, അക്വാഷോ, സകൂബ ഡൈവിങ്ങ്, കരിയർ ഗൈയ്ഡൻസ് സ്റ്റോൾ എന്നിവയും, വിദ്യാർത്ഥികളുടെ കലാവിരുന്നും ഫുഡ് ഫെസ്റ്റിവലും ഇതോടൊപ്പം നടത്തി വരുന്നു. ജനുവരി 11ന് വൈകിട്ട് 5 മണി വരെയാണ് പ്രദർശനം.
|
|
|