അതിരു കടക്കുന്ന പരിഹാസം

 

കൊച്ചി : സന്യാസിനി ജീവിതം തെരഞ്ഞെടുക്കുകയും ( ആരും അടിച്ചേല്പിച്ചതല്ല ) സന്യാസിനീ ജീവിതത്തിന്റെ ശൈലികൾ തിരസ്കരിക്കുകയും ചെയ്ത് മുന്നോട്ട്  പോകുന്ന സി. ലൂസി കളപ്പുരയും, അവരെ പിന്താങ്ങുന്നു എന്ന വ്യജേനെ ക്രൈസ്‌തവ സമൂഹത്തെ അപകീർത്തിപ്പെടുത്താൻ ശ്രെമിക്കുന്ന കുറെ അപഥ സഞ്ചാരികളും ഒന്നറിയണം . നിങ്ങൾ സത്യത്തിന്റെ ഭാഗത്തല്ല .നിങ്ങൾ ഇരുൾ കൊണ്ട് ഓട്ട അടക്കാൻ ശ്രെമിക്കുകയാണ് .

സി. ലൂസിക്ക് വ്യക്തമായി അറിയാം അവർ ശെരിയുടെ ഭാഗത്തല്ല എന്ന് .കാരണം ഒരു സന്യാസിനി എന്ന നിലക്ക് അവർ എടുത്ത വ്രതങ്ങൾ പാലിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ മാന്യമായി ആ ജീവിതം ഉപേക്ഷിക്കുകയാണ് വേണ്ടത് . നമ്മുടെ രാജ്യത്തിലെ ആർക്കെങ്കിലും ഇവിടത്തെ നിയമങ്ങൾ അനുസരിക്കാൻ മനസില്ല എന്ന് പറഞ്ഞാൽ അവർക്കു വേണ്ടി രാജ്യത്തിൻറെ നിയമം മാറ്റാൻ സാധിക്കാത്തതുപോലെ . സി. ലൂസിക്ക് വേണ്ടി സന്യാസ സഭയുടെ നിയമങ്ങൾ ഏതായാലും മാറ്റാൻ സാധിക്കില്ല . അപ്പോൾ ലൂസി ചെയ്യേണ്ടത് വേഗം സ്ഥലം കാലിയാക്കുക എന്നുള്ളതാണ് . കാരണം നിങ്ങൾക്ക് വളരാൻ പറ്റിയ മണ്ണ് അവിടെയില്ല എന്ന് തിരിച്ചറിയുക .

 നിങ്ങളെ പിന്തുണക്കുന്നവരുടെ ഉദ്ദേശം ഒന്ന് മാത്രമേയുള്ളു , അത് ക്രൈസ്തവരെ മൊത്തമായി അവഹേളിക്കുക എന്നത് മാത്രമാണ് . അതിനായി അവർ പല നിറത്തിലുള്ള കുപ്പായങ്ങൾ തയ്പ്പിച്ചു വച്ചിട്ടുണ്ട് . ചിലപ്പോൾ അതിന് മനുഷ്യാവകാശത്തിന്റെ നിറമാകും ,ചിലപ്പോൾ സ്ത്രീ സുരക്ഷയുടെ നിറവും . നീ അല്ലെങ്കിൽ നിന്റെ അപ്പനാണ് വെള്ളം കലക്കിയത് എന്ന് പറഞ്ഞു ആട്ടിൻകുട്ടിയെ തിന്നാൻ കാരണം കണ്ടുപിടിക്കുന്ന ചെന്നായ്കളാണവർ . എന്തെങ്കിലും കാരണം കണ്ടെത്തി ക്രൈസ്‌തവരെ അവഹേളിക്കണം എന്നത് മാത്രമാണ് അവരുടെ ആവശ്യം അല്ലെങ്കിൽ മറ്റു മതങ്ങളിലെ സ്ത്രീ സമത്വം എന്താ ഇവർക്ക് ഒരു പ്രശ്നമല്ലാത്തത് .

ക്രൈസ്തവർ തിരിച്ചടിക്കാത്ത ജനമാണ് എന്ന് അവർക്കറിയാം . ലക്ഷക്കണക്കിന് ക്രൈസ്‌തവ കന്യാസ്ത്രികൾ ചെയ്യുന്ന നന്മകൾ കാണാതെ ,(കണ്ടിട്ടും കാണാത്ത പോലെ നടിക്കുന്നതാണ് ) വിമത ശബ്ദ മുയർത്തുന്നവരെ മാത്രം തെരഞ്ഞു പിടിച്ചു ,അവരെ മുന്നിൽ നിർത്തി , കുരങ്ങു കളിപ്പിക്കുന്ന ഈ അന്ധകാരത്തിന്റെ മക്കളോട് ഒന്നേ പറയാനുള്ളു . ക്രിസ്തു എന്ന വെളിച്ചത്തിൽ വിശ്വസിക്കുന്ന ഞങ്ങൾക്ക് അന്ധകാരത്തെ ഭയമില്ല .  


No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<