അൾത്താര ശുശ്രൂഷയ്ക്ക് ഒരുങ്ങി 19 അൾത്താര ബാലിക ബാലകന്മാർ

അൾത്താര ശുശ്രൂഷയ്ക്ക്

ഒരുങ്ങി 19 അൾത്താര

ബാലിക ബാലകന്മാർ.

 

കൊച്ചി : പുതുവൈപ്പ് സെൻ്റ്. സെബാസ്റ്റ്യൻ ദൈവാലയത്തിൽ അൾത്താര ശുശ്രൂഷയ്ക്ക് ഒരുങ്ങി 19 അൾത്താര ബാലിക ബാലകന്മാർ. ജൂൺ 19-ാം തിയതി ഞായറാഴ്ച രാവിലെ 6.30നുള്ള കുർബാന മധ്യേ ബഹു. വികാരി ഫാ. പ്രസാദ് ജോസ് കാനപ്പിള്ളി  അച്ചനിൽ നിന്നും  സ്ഥാനവസ്ത്രം മാതാപിതാക്കന്മാരുടെ സാന്നിധ്യത്തിൽ ഭയ ഭക്തി പൂർവ്വം കുട്ടികൾ ഏറ്റുവാങ്ങി  അൾത്താര ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുകയുണ്ടായി. അനാവിം കോൺവൻ്റ് മദർ സുപ്പീരിയർ സിസ്റ്റർ മരിയ പുഷ്പ , സിസ്റ്റർ സ്വരൂപ , ഷൈല അട്ടിപ്പേറ്റി, പ്രധാന അധ്യാപകൻ എബി ജോൺസൺ  എന്നിവർ കുട്ടികളെ ഒരുക്കുകയും ചടങ്ങിന് നേതൃത്വം നൽകുകയുമുണ്ടായി.

 

 


Related Articles

സ്വകാര്യ ഐ.റ്റി.ഐകളിലെ ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് ഫീ-റീഇംബേഴ്‌സ്‌മെന്റിന് അപേക്ഷിക്കാം*

സർക്കാർ അംഗീകൃത സ്വകാര്യ ഐ.റ്റി.ഐ-കളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ഫീ-റീഇംബേഴ്‌സ്‌മെന്റ് സ്‌കീം 2019-20 നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ

പോണേൽ സെന്റ് ഫ്രാൻസിസ് ദൈവാലയത്തിൽ ഇൻഫിനിറ്റി ’22 സംഘടിപ്പിച്ചു

പോണേൽ സെന്റ് ഫ്രാൻസിസ് ദൈവാലയത്തിൽ ഇൻഫിനിറ്റി ’22 സംഘടിപ്പിച്ചു. കൊച്ചി : പോണേൽ സെൻറ് ഫ്രാൻസിസ് ദേവാലയത്തിൽ ബിസിസി കേന്ദ്ര സമിതിയുടെ നേതൃത്വത്തിൽ ഇൻഫിനിറ്റി ’22 അവാർഡ്

ക്ലീൻ കൊച്ചി പദ്ധതിക്ക് തുടക്കം കുറിച്ച് വരാപ്പുഴ അതിരൂപത കുടുംബയൂണിറ്റുകൾ

ക്ലീൻ കൊച്ചി പദ്ധതിക്ക് തുടക്കം കുറിച്ച് വരാപ്പുഴ അതിരൂപത കുടുംബയൂണിറ്റുകൾ.   വലിച്ചെറിയൽ സംസ്കാരം ഉപേക്ഷിക്കണമെന്ന് ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിൽ. കൊച്ചി : വരാപ്പുഴ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<