ആഗോള സിനഡിന്റെ ഭാഗമായി അതിരൂപതതല മീററിംഗ് നടത്തി

ആഗോള സിനഡിന്റെ

ഭാഗമായി

അതിരൂപതതല

മീററിംഗ് നടത്തി

 

കൊച്ചി : 2023 ഒക്ടോബറിൽ റോമിൽ നടക്കാനിരിക്കുന്ന മെത്രാന്മാരുടെ 16മത് സിനഡിന് ഒരുക്കമായി വരാപ്പുഴ അതിരൂപത സിനഡൽ ടീമിന്റെ മീറ്റിംഗ് 2022 ജനുവരി 5ആം തീയതി ആർച്ച്ബിഷപ്‌സ് ഹൗസില്‍ അതിരൂപത അധ്യക്ഷൻ അഭിവന്ദ്യ ജോസഫ് കളത്തിപറമ്പിൽ പിതാവിന്റെ അധ്യക്ഷതയിൽ നടത്തപ്പെട്ടു .മോൺ . മാത്യു കല്ലിങ്കൽ സ്വാഗതം ആശംസിച്ച മീറ്റിംഗിൽ അഭിവന്ദ്യ ജോസഫ് കളത്തിപറമ്പിൽ പിതാവ് അനുഗ്രഹ പ്രഭാഷണം നടത്തി .

തുടർന്ന് സിനഡാത്മക സഭയെയും സിനഡിന്റെ പ്രവർത്തനങ്ങളെയും കുറിച്ച് Rev . Fr . സ്റ്റാൻലി മാതിരപ്പള്ളി ക്ലാസ് എടുക്കുകയും അതിനനുബന്ധമായി സിനഡ് ഇടവക , ഫെറോന തലത്തിൽ എങ്ങനെ നടത്തപ്പെടണമെന്നതിനെക്കുറിച്ചു വിവിധ ഫെറോന, അതിരൂപത കമ്മിഷൻ , സന്യാസ സഭകൾ എന്നീ തലങ്ങളിൽ ഗ്രൂപ്പ് ചർച്ചകൾ നടത്തി .
Rev. മോൺ . മാത്യു ഇലഞ്ഞിമിറ്റം നന്ദിയറിയിച്ചു . അതിരൂപത ചാന്‍സെലെർ Rev . Fr . എബിജിൻ അറക്കൽ , വിവിധ സന്യാസ സഭകളിൽ നിന്നുള്ള പ്രൊവിൻഷ്യൽമാർ, പ്രതിനിധികൾ , വിവിധ കമ്മിഷൻ , മിനിസ്ട്രി പ്രതിനിധികൾ തുടങ്ങിയവർ മീറ്റിംഗിൽ പങ്കെടുത്തു . അതിരൂപത സിനഡ് കോർഡിനേറ്റർമാരായ Rev . Fr . ജോബ്‌ വാഴക്കൂട്ടത്തിൽ , Sr. ഷൈൻ ബ്രിജിറ്റ് CSST എന്നിവർ നേതൃത്വം നൽകി .


Related Articles

നികുതി വർദ്ധനവിന് എതിരെ കെ.സി.വൈ.എം പൊറ്റക്കുഴി പ്രതീകാത്മക തൂക്കു കയർ പ്രതിഷേധം സംഘടിപ്പിച്ചു.

നികുതി വർദ്ധനവിന് എതിരെ കെ.സി.വൈ.എം പൊറ്റക്കുഴി പ്രതീകാത്മക തൂക്കു കയർ പ്രതിഷേധം സംഘടിപ്പിച്ചു.     കൊച്ചി : നികുതി – വിലവർധന എന്നിവയിൽ പ്രതിഷേധിച്ച് കെ.സി.വൈ.എം

18-ാമത് വല്ലാർപാടം മരിയൻ തീർത്ഥാടനം സെപ്റ്റംബർ 11 ന്

18-ാമത് വല്ലാർപാടം മരിയൻ തീർത്ഥാടനം സെപ്റ്റംബർ 11 ന്   കൊച്ചി: വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന 18-ാമത് വല്ലാർപാടം മരിയൻ തീർത്ഥാടനം സെപ്റ്റംബർ 11 ഞായറാഴ്ച്ച

ഫൊറോന സിനഡൽ ടീം രൂപീകരിച്ചു

ഫൊറോന സിനഡൽ ടീം രൂപീകരിച്ചു. കൊച്ചി : അതിരൂപതാ സിനഡ് പ്രവർത്തനങ്ങളുടെ ഭാഗമായി ഒന്നാം ഫെറോനയിലെ സിനഡ് ടീമിന്റെ രൂപീകരണം ഫൊറോന വികാരി പെരിയ ബഹു. മോൺ.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<