2020 -21 ലെ കെസിബിസി മീഡിയ ഗുരുപൂജ പുരസ്കാര ജേതാക്കൾ: സിസ്റ്റർ Dr. വിനീത csst,  ശ്രീ. ആൻറണി പുത്തൂർ.  

 2020 -21 ലെ കെസിബിസി മീഡിയ ഗുരുപൂജ പുരസ്കാര ജേതാക്കൾ: സിസ്റ്റർ Dr. വിനീത csst,  ശ്രീ. ആൻറണി പുത്തൂർ.  

2020 -21 ലെ കെസിബിസി

മീഡിയ ഗുരുപൂജ

പുരസ്കാര ജേതാക്കൾ: സിസ്റ്റർ

Dr. വിനീത csst, 

ശ്രീ. ആൻറണി പുത്തൂർ.  

ആദർശ സുരഭിലമായ മാതൃകാജീവിതം കൊണ്ട് പിന്നിട്ട പാതകളെ ധന്യമാക്കി തീർത്തു പ്രവർത്തനമേഖലകളിൽ തനതായ വ്യക്തി മുദ്ര അടയാളപ്പെടുത്തിയവരുമായ ഗുരുസ്ഥാനീയനായവരെ ആദരിക്കുന്നതിന് വേണ്ടിയാണ് ഗുരുപൂജാ പുരസ്കാരം ഏർപ്പെടുത്തിയിട്ടുള്ളത്. ക്യാഷ് അവാർഡും പ്രശസ്തിപത്രവും ശില്പവും ചേർന്നതാണ് ഈ പുരസ്കാരം.

സിസ്റ്റർ Dr. വിനീതcsst.

Csst. കേരള  പ്രൊവിൻസ്ന്റെ  പ്രൊവിൻഷ്യലും, എറണാകുളം സെൻറ് തെരേസാസ് കോളേജിന്റെ ഡയറക്ടറും ആയ സിസ്റ്റർ ഡോ. വിനീതയ്ക്ക് അധ്യാപന രംഗത്ത് മികവുറ്റ സേവന ചരിത്രമാണ് ഉള്ളത്. നിരവധി പത്രങ്ങളിലും ആനുകാലിക പ്രസിദ്ധീകരണങ്ങളിലും സിസ്റ്റർ നടത്തുന്ന ഇടപെടലുകളും ലേഖനങ്ങളും ഏറെ ശ്രദ്ധേയമാണ്. 1999ലെ passage to the suncollection of poem, 2012 ലെ encounters collection of poems, The road less travelled- collection of stories  എന്നീ ഗ്രന്ഥങ്ങൾ ഏറെ ശ്രദ്ധേയമായ സംഭാവനകളാണ്.. 2008 മുതൽ നിരവധി പുരസ്കാരങ്ങൾ സിസ്റ്ററിനെ ഇതിനോടകം തേടിയെത്തി..

2019ലെ ചാവറ ഗുരു പൂജ പുരസ്കാരം viscom award by ദാലൈലാമ ഫൗണ്ടേഷൻ എന്നിവ ഇതിനോടകം സിസ്റ്ററിനു ലഭിച്ചിട്ടുള്ള പൊതു ആദരങ്ങളാണ്.

 ശ്രീ. ആൻറണി പുത്തൂർ ചാത്യാത്ത്.

ചിന്താപരമായ പക്വത, സൂക്ഷ്മ ഗ്രാഹിയായ നിരീക്ഷണപാടവം, പ്രസാദാത്മകമായ ശൈലി വിന്യാസം എന്നിവ കൊണ്ട് മലയാള ചരിത്ര സാഹിത്യ ലോകത്തിന് നിസ്തുലമായ സംഭാവനകൾ നൽകിയ ആൻറണി പുത്തൂർ ചാത്യത്ത്നെയാണ് കെസിബിസി ഗുരുപൂജ പുരസ്കാരം നൽകി ആദരി ച്ചത്.. കേരള ഫോക് ലോർ അക്കാദമി ഫെലോഷിപ്പ് ലഭിച്ചിട്ടുള്ള വ്യക്തിയാണ് ഇദ്ദേഹം. നോമ്പുകാലത്ത് ക്രൈസ്തവ ഭവനങ്ങളിൽ ആലപിചിച്ചിരുന്ന പുത്തൻ പാനയെ അഥവാ അന്യം നിന്നു പോകുമായിരുന്ന പാന ആലാ പനത്തെ പുത്തൻ തലമുറയ്ക്ക് പകർന്നു നൽകിയ അനശ്വര വ്യക്തിത്വമായി ആൻറണി പുത്തൂർ കരുതപ്പെടുന്നു. അർണോസ് പാതിരി അക്കാദമിയുടെ അവാർഡ് കേരള ഫോക് ലോർ അക്കാദമിയുടെ പ്രഥമ അവാർഡ് ഫോക്ക് ലോർ അക്കാദമിയുടെ ഫെലോഷിപ്പ് തുടങ്ങി നിരവധി അംഗീകാരങ്ങൾ ഇതിനോടകം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

admin

Leave a Reply

Your email address will not be published. Required fields are marked *