ആഫ്രിക്കയുടെ പ്രഥമ കർദ്ദിനാൾ കാലംചെയ്തു : പാപ്പാ അനുശോചിച്ചു

ആഫ്രിക്കയുടെ പ്രഥമ കർദ്ദിനാൾ കാലംചെയ്തു :

പാപ്പാ അനുശോചിച്ചു

മദ്ധ്യാഫ്രിക്കൻ രാജ്യമായ ക്യാമറൂണിലെ ഡൗള അതിരൂപതയുടെ മുൻ-അദ്ധ്യക്ഷൻ, കർദ്ദിനാൾ ക്രിസ്റ്റ്യൻ ട്യൂമി.

 

വത്തിക്കാൻ : കർദ്ദിനാൾ  ട്യൂമി ഏപ്രിൽ 2-ന്  സ്ഥലത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു വാർദ്ധക്യ സഹജമായ രോഗങ്ങളാൽ അന്തരിച്ചത്. 2009-ൽ അജപാലന രംഗത്തുനിന്നു വിരമിച്ച്,  വിശ്രമജീവിതം നയിക്കവെയായിരുന്നു അന്ത്യം .

1. ജനാധിപത്യത്തിന്‍റേയും
മനുഷ്യാവകാശത്തിന്‍റേയും സംരക്ഷകൻ

ജനാധിപത്യത്തിന്‍റേയും മനുഷ്യാവകാശത്തിന്‍റേയും സംരക്ഷകനായിരുന്ന കർദ്ദിനാൾ ട്യൂമി,  ആഫ്രിക്കൻ നാടിന്‍റെ അജപാലന മേഖലയിലെന്ന പോലെ ജനങ്ങളുടെ സാമൂഹിക രാഷ്ട്രീയ തലങ്ങളിലും നല്കിയ സംഭവാനകൾ മറക്കാനാവാത്തതാണെന്ന് പാപ്പാ വിശേഷിപ്പിച്ചു . ആഫ്രിക്കാ ഭൂഖണ്ഡത്തിലെ ആദ്യത്തെ കർദ്ദിനാളായ അദ്ദേഹത്തെ വിശുദ്ധനായ ജോൺ പോൾ 2-ാമൻ പാപ്പായാണ് കർദ്ദിനാൾ പദവിയിലേയ്ക്ക് ഉയർത്തിയത്. വാർദ്ധക്യത്തിന്‍റെ വിശ്രമകാലത്തും  കർദ്ദിനാൾ ട്യൂമി സമൂഹത്തിൽ സമാധാനം വളർത്തുന്നതിനായി  നിരന്തരമായ അനുരഞ്ജന ശ്രമങ്ങളിൽ വ്യാപൃതനായിരുന്ന കാര്യം പാപ്പാ അനുസ്മരിച്ചു.  അവിശ്രമം അദ്ധ്വാനിച്ച കർദ്ദിനാൾ ട്യൂമി എന്നും  സഭാദ്ധ്യക്ഷന്മാരുടെ  വിശ്വസ്ത സഹകാരിയും റോമൻ കൂരിയയുടെ ഉത്തരവാദിത്ത്വങ്ങളിൽ പങ്കുചേരുന്ന കാര്യക്ഷമനായ  കാര്യസ്ഥനുമായിരുന്നെന്ന്  പാപ്പാ അനുശോചന സന്ദേശത്തിൽ എടുത്തുപറഞ്ഞു.

2. അനുശോചനം
നല്ല അജപാലകനും ജനക്ഷേമത്തിനായി സമർപ്പിതനുമായിരുന്ന സഭയുടെ പ്രേഷിതന്‍റെ നിരാണ്യത്തിൽ അദ്ദേഹത്തിന്‍റെ അജഗണങ്ങളെയും കുടുംബാംഗങ്ങളെയും ബന്ധുമിത്രാദികളെയും കർദ്ദിനാൾ സംഘത്തിന്‍റെ പേരിലും വ്യക്തിപരമായും പാപ്പാ അനുശോചനം അറിയിച്ചു. ഡൗളയുടെ ഇപ്പോഴത്തെ മെത്രാപ്പോലീത്ത ആർച്ചുബിഷപ്പ് സാമുവേൽ ക്ലേഡയ്ക്ക് അയച്ച ടെലിഗ്രാം സന്ദേശത്തിലൂടെയാണ് പാപ്പാ അനുശോചനം അറിയിച്ചത്.

3. ജീവിതരേഖ
1930-ൽ ക്യാമറൂണിലെ കിക്കൈകേലാക്കിയിൽ ജനനം
1966-ൽ പൗരോഹിത്യം സ്വീകരിച്ചു.
1980-ൽ യഗുവായുടെ മെത്രാനായി
1984-ൽ ഗരുവായുടെ മെത്രാപ്പോലീത്തയായി
1984-91 ആഫ്രിക്കയിലെ മെത്രാൻ സമിതികളുടെ കൂട്ടായ്മയുടെ പ്രസിഡന്‍റായി സേവനമനുഷ്ടിച്ചു.
1988-ൽ കർദ്ദിനാൾ പദവിയിലേയ്ക്ക് ഉയർത്തപ്പെട്ടു
(ആഫ്രിക്ക ഭൂഖണ്ഡത്തിലെ പ്രഥമ കർദ്ദിനാൾ)
2009-ൽ വിരമിച്ച് വിശ്രമജീവിതം ആരംഭിച്ചു.


Related Articles

പാപ്പാ : സമാധാനം നമ്മിൽ ഓരോരുത്തരിൽ നിന്നുമാണ് തുടങ്ങുക

പാപ്പാ : സമാധാനം നമ്മിൽ ഓരോരുത്തരിൽ നിന്നുമാണ് തുടങ്ങുക വത്തിക്കാന്‍ : റോമിലുള്ള കോംഗോ സമൂഹത്തോടൊപ്പം വി. പത്രോസിന്റെ ബസിലിക്കയിൽ  ജൂൺ3ന് ഫ്രാൻസിസ് പാപ്പാ അർപ്പിച്ച ദിവ്യബലിയിൽ,

അഫ്ഗാനിസ്ഥാന്‍റെ സമാധാനത്തിനായി പാപ്പാ പ്രാർത്ഥന അഭ്യർത്ഥിച്ചു

അഫ്ഗാനിസ്ഥാന്‍റെ സമാധാനത്തിനായി പാപ്പാ പ്രാർത്ഥന അഭ്യർത്ഥിച്ചു  വത്തിക്കാൻ : മെയ് 9, ഞായറാഴ്ച കണ്ണിചേർത്ത ട്വിറ്റർ സന്ദേശം :   “കാബൂളിൽ ശനിയാഴ്ച നടന്ന ഭീകരാക്രമണത്തിന് ഇരയായവർക്കുവേണ്ടി

“ഫോക്കൊളാരി” പ്രസ്ഥാനത്തിൻറെ പ്രതിനിധികൾ പാപ്പായെ സന്ദർശിച്ചു!

“ഫോക്കൊളാരി” പ്രസ്ഥാനത്തിൻറെ പ്രതിനിധികൾ പാപ്പായെ സന്ദർശിച്ചു!   വത്തിക്കാൻ : കൂട്ടായ്മയ്ക്കുള്ള സേവനത്തിൽ എന്നും വളരുന്നതിന് തുറവുള്ളതും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ സൗഹൃദത്തിൻറെ സരണിയിൽ മുന്നേറാനുള്ള പരിശ്രമത്തിന് പാപ്പാ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<