ആശിസ് സൂപ്പർ മെർക്കാത്തോ 30-ാം വാർഷികം ആഘോഷിച്ചു.

ആശിസ് സൂപ്പർ മെർക്കാത്തോ 30-ാം

വാർഷികം ആഘോഷിച്ചു.

 

കൊച്ചി :  എറണാകുളം മറൈൻ ഡ്രൈവിലുള്ള ആശിസ് സൂപ്പർ മെർക്കാത്തോ സ്ഥാപിതമായതിന്റെ 30-ാം വാർഷികാഘോഷങ്ങൾക്ക് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ ജോസഫ് കളത്തിപ്പറമ്പിൽ പിതാവ് ഉത്ഘാടനം നിർവ്വഹിച്ചു. കൊച്ചിൻ കോർപ്പറേഷൻ മേയർ അഡ്വ. എം. അനിൽ കുമാർ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺ. മാത്യു കല്ലിങ്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. പ്രശസ്ത ബാലസാഹിത്യകാരൻ ശ്രീ. സിപ്പി പള്ളിപ്പുറം, കോർപ്പറേഷൻ ഡിവിഷൻ കൗൺസിലർ ശ്രീ. മനു ജേക്കബ്, ആശിസ് സൂപ്പർ മെർക്കാത്തോ ഡയറക്ടർ ഫാ. മാത്യു സോജൻ മാളിയേക്കൽ, അഡ്മിനിസ്ട്രേറ്റർ ഫാ. ബെൻസൺ ജോർജ്ജ് ആലപ്പാട്ട് എന്നിവർ പ്രസംഗിച്ചു. വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺ. മാത്യു ഇലഞ്ഞിമിറ്റം, ചാൻസലർ ഫാ. എബിജിൻ അറക്കൽ, വൈദീകർ, സന്ന്യസ്തർ, സ്റ്റാഫംഗങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. വാർഷികാഘോഷങ്ങളോടനുബന്ധിച്ച് ഒരു വർഷമായി നടത്തിവരുന്ന സമ്മാന പദ്ധതിയുടെ മെഗാ ബമ്പർ നറുക്കെടുപ്പും നടത്തി. വികാരി ജനറൽ മോൺ. മാത്യു കല്ലിങ്കലിന്റെ മുഖ്യ കാർമ്മികത്വത്തിൽ കൃതജ്ഞതാ ദിവ്യബലിയർപ്പണവും നടന്നു.


Related Articles

അഭിമാനകരമായ നേട്ടം…..

അഭിമാനകരമായ നേട്ടം…   കൊച്ചി.  മലഷ്യയിലെ ലിങ്കൺ യൂണിവേഴ്സിറ്റിയിൽ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ റിസേർച് സൂപ്പർവൈസറായി സെന്റ്. പോൾസ് കോളേജിലെ യു. ജി. സി ലൈബ്രറിയൻ

സത്യത്തെ തമസ്ക്കരിക്കുന്നതാവരുത് ചരിത്രാന്വേഷണം

സത്യത്തെ തമസ്ക്കരിക്കുന്നതാവരുത് ചരിത്രാന്വേഷണം   വല്ലാർപാടം. വാസ്തവങ്ങളെ തമസ്ക്കരിക്കുന്നതാവരുത് ചരിത്രാന്വേഷണമെന്ന് KRLCBC, KRLCC പ്രസിഡണ്ട് ബിഷപ്പ് ഡോ.ജോസഫ് കരിയിൽ ആഹ്വാനം ചെയ്തു. ഉദയംപേരൂർ സുനഹദോസ് കേരള നവോത്ഥാനത്തിന്

മാർച്ച് 15 ഞായറാഴ്ച്ച പ്രാർത്ഥനാ – ഉപവാസ ദിനമായി ആചരിക്കണം : ആർച്ച്ബിഷപ് ഡോ. കളത്തിപ്പറമ്പിൽ

കൊച്ചി : കോവിഡ് 19 – കൊറോണ വൈറസിന്റെ വ്യാപനം മനുഷ്യകരങ്ങൾക്കു തടുക്കാനാവാത്ത വിധം പടരുന്ന പശ്ചാത്തലത്തിൽ വരാപ്പുഴ അതിരൂപതയിലെ മുഴുവൻ കുടുംബങ്ങളും 2020 മാർച്ച് 15

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<