ആശിസ് സൂപ്പർ മെർക്കാത്തോ 30-ാം വാർഷികം ആഘോഷിച്ചു.
ആശിസ് സൂപ്പർ മെർക്കാത്തോ 30-ാം
വാർഷികം ആഘോഷിച്ചു.
കൊച്ചി : എറണാകുളം മറൈൻ ഡ്രൈവിലുള്ള ആശിസ് സൂപ്പർ മെർക്കാത്തോ സ്ഥാപിതമായതിന്റെ 30-ാം വാർഷികാഘോഷങ്ങൾക്ക് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ ജോസഫ് കളത്തിപ്പറമ്പിൽ പിതാവ് ഉത്ഘാടനം നിർവ്വഹിച്ചു. കൊച്ചിൻ കോർപ്പറേഷൻ മേയർ അഡ്വ. എം. അനിൽ കുമാർ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺ. മാത്യു കല്ലിങ്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. പ്രശസ്ത ബാലസാഹിത്യകാരൻ ശ്രീ. സിപ്പി പള്ളിപ്പുറം, കോർപ്പറേഷൻ ഡിവിഷൻ കൗൺസിലർ ശ്രീ. മനു ജേക്കബ്, ആശിസ് സൂപ്പർ മെർക്കാത്തോ ഡയറക്ടർ ഫാ. മാത്യു സോജൻ മാളിയേക്കൽ, അഡ്മിനിസ്ട്രേറ്റർ ഫാ. ബെൻസൺ ജോർജ്ജ് ആലപ്പാട്ട് എന്നിവർ പ്രസംഗിച്ചു. വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺ. മാത്യു ഇലഞ്ഞിമിറ്റം, ചാൻസലർ ഫാ. എബിജിൻ അറക്കൽ, വൈദീകർ, സന്ന്യസ്തർ, സ്റ്റാഫംഗങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. വാർഷികാഘോഷങ്ങളോടനുബന്ധിച്ച് ഒരു വർഷമായി നടത്തിവരുന്ന സമ്മാന പദ്ധതിയുടെ മെഗാ ബമ്പർ നറുക്കെടുപ്പും നടത്തി. വികാരി ജനറൽ മോൺ. മാത്യു കല്ലിങ്കലിന്റെ മുഖ്യ കാർമ്മികത്വത്തിൽ കൃതജ്ഞതാ ദിവ്യബലിയർപ്പണവും നടന്നു.