ആൽബർട്ടിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിക്കു നാഷണൽ ബോർഡ്‌ ഓഫ് അക്രഡിറ്റേഷൻ (NBA)  അംഗീകാരം.

ആൽബർട്ടിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ്

ടെക്നോളജിക്കു (ഐസാറ്റ്)  നാഷണൽ ബോർഡ്‌ ഓഫ്

അക്രഡിറ്റേഷൻ (NBA)  അംഗീകാരം.

 

കളമശ്ശേരി : വരാപ്പുഴ അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന എഞ്ചിനീയറിംഗ് കോളേജ് ആയ ആൽബർട്ടിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിക്കു നാഷണൽ ബോർഡ്‌ ഓഫ് അക്രഡിറ്റേഷൻ (NBA) നൽക്കുന്ന അംഗീകാരം ലഭിച്ചു. Computer Science Engineering നും Electronics and Communications engineering നുമാണ് അംഗീകാരം ലഭിച്ചത്. കോളേജുകളിലും സർവ്വകലാശാലകളിലും – ബിരുദ, ബിരുദാനന്തര തലങ്ങളിൽ – സാങ്കേതിക വിദ്യാഭ്യാസത്തിലെ മികവ് പ്രോത്സാഹിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്യുക എന്നതാണ് എൻ‌ബി‌എയുടെ അക്രഡിറ്റേഷന്റെ ലക്ഷ്യം. NBA അക്രഡിറ്റേഷൻ പ്രക്രിയയിലൂടെ നൽകുന്ന ഗുണനിലവാരത്തിന്റെ ബാഹ്യ പരിശോധനയിൽ നിന്ന് സ്ഥാപനങ്ങൾ, വിദ്യാർത്ഥികൾ, തൊഴിലുടമകൾ, പൊതുജനങ്ങൾ എന്നിവയെല്ലാം പ്രയോജനപ്പെടുന്നു. ഗ്ലോബൽ എഡ്യൂക്കേഷന്റെയും തൊഴിൽ അവസരങ്ങളുടെയും പ്രയോജനം കുട്ടികൾക്കു ലഭിക്കുന്നതിൽ അക്ക്രഡിറ്റേഷൻ അംഗീകാരത്തിനു വലിയ പങ്കുവഹിക്കാനാവുമെന്ന് കേളേജ് മാനേജർ റവ. ഫാ. ആന്റണി അറയ്ക്കൽ അഭിപ്രായപ്പെട്ടു. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന അനുമോദന യോഗത്തിൽ അസി. മാനേജർ റവ ഫാ മനോജ് മരോട്ടിക്കൽ, പ്രിൻസിപ്പൽ ഡോ. എസ് ജോസ്, വൈസ് പ്രിൻസിപ്പൽമാരായ പ്രൊഫ. പോൾ അൻസൽ, ഡോ. വീണ. വി തുടങ്ങിയവർ കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് & കമ്മ്യൂണിക്ഷേൻ എഞ്ചിനീയറിംഗ് ഡിപ്പാർട്ട്മെന്റുകളെ അഭിനന്ദിച്ചു. സ്ഥാപനത്തിലെ ബി.ടെക് സിവിൽ എഞ്ചിനീയറിംഗ് ഡിപ്പാർട്ട്മെന്റ കഴിഞ്ഞ അക്കാദമിക്ക് വർഷത്തിൽ അക്രഡിറ്റേഷൻ നേടിയിരുന്നു.

 


Related Articles

ഫ്രാൻസിസ് പാപ്പ സാംബിയയ്ക്ക് വേണ്ടി ‘വോയ്സ് ഓഫ് ദി അൺബോൺ ബെൽ’ സമർപ്പിക്കുന്നു.

ഫ്രാൻസിസ് പാപ്പ സാംബിയയ്ക്ക് വേണ്ടി ‘വോയ്സ് ഓഫ് ദി അൺബോൺ ബെൽ’ സമർപ്പിക്കുന്നു.   വത്തിക്കാൻ : ബുധനാഴ്ചത്തെ പൊതു സദസ്സിനു മുന്നോടിയായി, ഫ്രാൻസിസ്  പാപ്പ ആദരപൂർവ്വം 

ദൈവദാസൻ ജോസഫ് അട്ടിപ്പേറ്റി മെത്രാപ്പോലീത്ത

കൊച്ചി: വരാപ്പുഴ അതിരൂപതയുടെ ആദ്യത്തെ തദ്ദേശീയ മെത്രാപ്പോലീത്ത ഡോ. ജോസഫ് അട്ടിപ്പേറ്റിയെ വിശുദ്ധപദത്തിലേക്കുള്ള അര്‍ത്ഥിയായി അംഗീകരിച്ചുകൊണ്ട് ദൈവദാസനായി പ്രഖ്യാപിച്ചു. അന്‍പതുകൊല്ലം മുന്‍പ് അദ്ദേഹത്തിന്റെ ഭൗതിക ദേഹം അടക്കം

ദൈവദാസൻ ജോസഫ് അട്ടിപ്പേറ്റി മെത്രാപോലിത്ത -ഭാഗം – 6 : മെത്രാൻപട്ടാഭിഷേകം

മെത്രാൻപട്ടാഭിഷേകം: Episode – 6 കൊച്ചി:  ജൂബിലി വർഷമായ 1933 ലെ പരിശുദ്ധ ത്രീത്വത്തിന്റെ തിരുനാൾ ദിനമായി ജൂൺ 11 നു അഭിഷേകകർമ്മം നടത്തുവാനാണ് പരിശുദ്ധ പിതാവ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<