ഇടപ്പള്ളി – മൂത്തകുന്നം ദേശീയപാത 66 സ്ഥലമെടുപ്പ്, പ്രതിഷേധ ധർണ അമ്പതാം ദിവസത്തിലേക്ക്
ഇടപ്പള്ളി – മൂത്തകുന്നം
ദേശീയപാത 66 സ്ഥലമെടുപ്പ്,
പ്രതിഷേധ ധർണ അമ്പതാം
ദിവസത്തിലേക്ക്.
കൊച്ചി : ദേശീയപാത 66 സ്ഥലമെടുപ്പ് -തിരുമുപ്പം ഭാഗത്തെ ഗുരുതരമായ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ നടത്തുന്ന പ്രതിഷേധ സായാഹ്ന ധർണയുടെ അൻപതാം ദിവസത്തിൽ സമരത്തോട് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് കെഎൽസിഎ ഭാരവാഹികൾ സമരപ്പന്തൽ സന്ദർശിച്ച് ഐക്യ ദാർഡ്യം പ്രകടിപ്പിച്ചു. കെഎൽസിഎ
സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ഷെറി ജെ തോമസ് മുഖ്യപ്രഭാഷണം നടത്തി. കെഎൽസിഎ അതിരൂപത പ്രസിഡൻറ് സി. ജെ. പോൾ, ഭാരവാഹികളായ റോയ് ഡിക്കൂഞ്ഞ, റോയ് പാളയത്തിൽ,ബാബു ആൻ്റണി,ബെയ്സിൽ മുക്കത്ത്,
സിബി ജോയ്,ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തംഗം ഹാൻസൺ മാത്യൂ എന്നിവർ പ്രസംഗിച്ചു. തേവർകാട്, മുട്ടിനകം, കൂനമ്മാവ്,യൂണിറ്റുകളിലെ കെഎൽസിഎ പ്രവർത്തരും സമരപ്പന്തലിൽ പങ്കുചേർന്നു.
Related
Related Articles
ഡൽഹിയിലെ ക്രൈസ്തവ ദേവാലയം തകർത്ത സംഭവം രാജ്യത്തിൻ്റെ മതേതര സ്വഭാവത്തിന് കളങ്കമേൽപ്പിക്കുന്നത്: ആർച്ച്ബിഷപ്പ് കളത്തിപറമ്പിൽ
ഡൽഹിയിലെ ക്രൈസ്തവ ദേവാലയം തകർത്ത സംഭവം രാജ്യത്തിൻ്റെ മതേതര സ്വഭാവത്തിന് കളങ്കമേൽപ്പിക്കുന്നത്: ആർച്ച്ബിഷപ്പ് കളത്തിപറമ്പിൽ കൊച്ചി: സീറോമലബാർ സഭയുടെ ഡൽഹി ഫരീദാബാദ് രൂപതയുടെ അന്ധേരിമോഡിലുള്ള ലിറ്റിൽ
25 ദിവസം കൊണ്ട് ഒരു സമ്പൂർണ്ണ ബൈബിൾ;ഫാത്തിമ പള്ളിയിൽ ബൈബിൾ കൈയെഴുത്തുപ്രതി പ്രകാശനം ചെയ്തു.
25 ദിവസം കൊണ്ട് ഒരു സമ്പൂർണ്ണ ബൈബിൾ;ഫാത്തിമ പള്ളിയിൽ ബൈബിൾ കൈയെഴുത്തുപ്രതി പ്രകാശനം ചെയ്തു. കൊച്ചി : കുടുംബ വിശുദ്ധികരണ വർഷത്തോടനുബന്ധിച്ച് എളംകുളം ഫാത്തിമ മാതാ
മാന്യമായി ജീവിക്കുക എന്നത് മൗലിക അവകാശമാണ് – ആർച്ച്ബിഷപ്പ് ഡോ ജോസഫ് കളത്തിപ്പറമ്പിൽ
മാന്യമായി ജീവിക്കുക എന്നത് മൗലിക അവകാശമാണ് – ആർച്ച്ബിഷപ്പ് ഡോ ജോസഫ് കളത്തിപ്പറമ്പിൽ കൊച്ചി : മാന്യമായി ജീവിക്കുക എന്നുള്ളത് ഏതൊരു വ്യക്തിയുടെയും മൗലികാവകാശമാണ്, അത്