കരുതൽ വിദ്യാഭ്യാസവുമായി കെ.സി.വൈ.എം മാനാട്ട്പറമ്പ്
കരുതൽ വിദ്യാഭ്യാസവുമായി
കെ.സി.വൈ.എം
മാനാട്ട്പറമ്പ്
കൊച്ചി : കെ.സി.വൈ.എം വരാപ്പുഴ അതിരൂപത സമിതി നേതൃത്വം നൽകി വരുന്ന കരുതൽ വിദ്യാഭ്യാസ പദ്ധതി യൂണിറ്റ് തലത്തിൽ നടപ്പിലാക്കി കെ.സി.വൈ.എം മാനാട്ടുപറമ്പ് യൂണിറ്റ്. മാനാട്ടു പറമ്പ് തിരുഹൃദയ ദേവാലയത്തിൽ വെച്ച് നടന്ന ചടങ്ങിൽ നിർധനരായ വിദ്യാർത്ഥികൾക്കുള്ള പഠന ഉപകരണങ്ങൾ കെ.സി.വൈ.എം വരാപ്പുഴ അതിരൂപത വൈസ് പ്രസിഡൻ്റ് ആഷ്ലിൻ പോൾ വികാരി ഫാ. നോർബിൻ പഴമ്പിള്ളിക്ക് കൈമാറി. യൂണിറ്റ് പ്രസിഡൻ്റ് ബെൻസൺ ജുബായ് സോസ അധ്യക്ഷത വഹിച്ചു.
കെ.സി.വൈ.എം മാനാട്ടുപറമ്പ് വൈസ് പ്രസിഡന്റ് ആദർശ്, സെക്രട്ടറി മാനുവൽ തോമസ്, സ്പിരിച്യുൽ ഫോറം കൺവീനർ ആഷ്‌ന ഡിന്നി, ജോയിന്റ് സെക്രട്ടറി ജോസ്ഫിന, ആനിമേറ്റർ ബിജോയ് പാടത്തുപറമ്പിൽ, എന്നിവർ സന്നിഹിതരായിരുന്നു