ഇടപ്പള്ളി – മൂത്തകുന്നം ദേശീയപാത 66 സ്ഥലമെടുപ്പ്, പ്രതിഷേധ ധർണ അമ്പതാം ദിവസത്തിലേക്ക്

 ഇടപ്പള്ളി – മൂത്തകുന്നം ദേശീയപാത 66 സ്ഥലമെടുപ്പ്, പ്രതിഷേധ ധർണ അമ്പതാം ദിവസത്തിലേക്ക്

ഇടപ്പള്ളി – മൂത്തകുന്നം

ദേശീയപാത 66 സ്ഥലമെടുപ്പ്,

പ്രതിഷേധ ധർണ അമ്പതാം

ദിവസത്തിലേക്ക്.

 

കൊച്ചി : ദേശീയപാത 66 സ്ഥലമെടുപ്പ് -തിരുമുപ്പം ഭാഗത്തെ ഗുരുതരമായ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ നടത്തുന്ന പ്രതിഷേധ സായാഹ്ന ധർണയുടെ അൻപതാം ദിവസത്തിൽ സമരത്തോട് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് കെഎൽസിഎ ഭാരവാഹികൾ സമരപ്പന്തൽ സന്ദർശിച്ച് ഐക്യ ദാർഡ്യം പ്രകടിപ്പിച്ചു. കെഎൽസിഎ
സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ഷെറി ജെ തോമസ് മുഖ്യപ്രഭാഷണം നടത്തി. കെഎൽസിഎ അതിരൂപത പ്രസിഡൻറ്  സി. ജെ. പോൾ, ഭാരവാഹികളായ റോയ് ഡിക്കൂഞ്ഞ, റോയ് പാളയത്തിൽ,ബാബു ആൻ്റണി,ബെയ്സിൽ മുക്കത്ത്,
സിബി ജോയ്,ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തംഗം ഹാൻസൺ മാത്യൂ എന്നിവർ പ്രസംഗിച്ചു. തേവർകാട്, മുട്ടിനകം, കൂനമ്മാവ്,യൂണിറ്റുകളിലെ കെഎൽസിഎ പ്രവർത്തരും സമരപ്പന്തലിൽ പങ്കുചേർന്നു.

admin

Leave a Reply

Your email address will not be published. Required fields are marked *